ഇനി തലേദിവസം മാവ് അരച്ചു വയ്‌ക്കേണ്ട.!! അരി അരച്ച് അരമണിക്കൂറിൽ നല്ല പൂ പോലുള്ള പാലപ്പം റെഡിയാക്കാം.!! |Instant Palappam Recipe Malayalam

Tasty Instant Palappam Recipe Malayalam : സാധാരണ നമ്മൾ എല്ലാവരും പാലപ്പം ഉണ്ടാക്കാനുള്ള മാവ് തലേ ദിവസം തന്നെ കുതിർത്ത് അരക്കുകയാണ് പതിവ്. എന്നാൽ ഒരു ദിവസം കുതിർക്കാൻ മറന്നു പോയാലോ? എന്തു ചെയ്യും? അതിനാണ് ഈ റെസിപി. ഇനി പാലപ്പം ഉണ്ടാക്കാൻ തലേദിവസം പച്ചരി കുതിർത്തില്ലെങ്കിലും കുഴപ്പമില്ല. ആദ്യം തന്നെ ഒരു കപ്പ്‌ പച്ചരി നന്നായി കഴുകി എടുക്കണം. ഈ കഴുകിയ പച്ചരിക്ക് ഒപ്പം അര കപ്പ്‌ ചോറ്,

അര കപ്പ്‌ തേങ്ങ, കാൽ കപ്പ്‌ ഉഴുന്ന്, കാൽ ടീസ്പൂൺ യീസ്റ്റ്, കാൽ ടീസ്പൂൺ ഉപ്പ്, രണ്ട് സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ഒന്നര കപ്പ് വെള്ളത്തിൽ കുതിർക്കണം. ഏകദേശം രണ്ട് മണിക്കൂർ എങ്കിലും കുതിർത്തത്തിന് ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം. അതിനു ശേഷം ഈ മാവ് ഒരു അര മണിക്കൂർ അടച്ചു വയ്ക്കാം. അപ്പോഴേക്കും ഈ മാവ് പുളിച്ചു പൊങ്ങും. അതിനു ശേഷം സാധാരണ

അപ്പം ചുടുന്നത് പോലെ അപ്പം ഉണ്ടാക്കി എടുക്കാം. ഈ പലപ്പത്തിന്റെ ഒപ്പം കഴിക്കാൻ പറ്റുന്നൊരു കോമ്പിനേഷൻ ആണ് ഗ്രീൻ പീസ് കറി. കുറച്ചു ഗ്രീൻ പീസ്, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ കുക്കറിലിട്ട് വേവിച്ചു എടുക്കുക.ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ

കുരുമുളക് പൊടി എന്നിവ വഴറ്റിയതിന് ശേഷം വേവിച്ച് വച്ചിരിക്കുന്നത് ചേർക്കണം. തിളച്ചതിനു ശേഷം തേങ്ങാപ്പാലും കൂടി ചേർത്താൽ നല്ല രുചികരമായ പാലപ്പവും ഗ്രീൻ പീസ് കറിയും തയ്യാർ. പാലപ്പവും കറിയും ഉണ്ടാക്കുന്ന വിധവും ഈ മാവ് ഉപയോഗിച്ച് മറ്റൊരു പലഹാരവും ഉണ്ടാക്കുന്ന വിധം വിശദമായി വിഡിയോയിൽ കാണിക്കുന്നുണ്ട്. കണ്ടുനോക്കൂ തീര്ച്ചയായും ഉപകാരപ്പെടും. credit : Vichus Vlogs