ഇനി പത്രങ്ങൾ വെട്ടി തിളങ്ങും; എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം; ഈ ട്രിക് ഒന്ന് പരീക്ഷിക്കൂ.!! | Iron Cheenachatti Cleaning And Seasoning

Iron Cheenachatti Cleaning And Seasoning : കാലങ്ങളായി നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇരുമ്പിൽ നിർമ്മിച്ച ദോശക്കല്ലും, ചീനച്ചട്ടികളുമെല്ലാം ഉപയോഗിച്ച് വരുന്ന പതിവ് ഉള്ളതാണ്. ഇന്ന് ഉപയോഗപ്പെടുത്തുന്ന നോൺസ്റ്റിക് പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുകയും ചെയ്യുന്നു. എന്നാൽ പലപ്പോഴും ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാൻ ആളുകൾക്ക് താല്പര്യമില്ലാത്തത് സ്ഥിരമായി ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് തുരുമ്പ് പിടിച്ച് കേടാകുന്നു എന്നതാണ്.

ഇത്തരത്തിൽ തുരുമ്പ് പിടിച്ച പാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുകയാണെങ്കിൽ അവയ്ക്ക് ഒരു രുചി വ്യത്യാസവും ഉണ്ടാകാറുണ്ട്. എന്നാൽ എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ചെയ്യേണ്ട കാര്യം തുരുമ്പ് പിടിച്ച പാത്രങ്ങൾ വെള്ളമൊഴിച്ച് രണ്ടുവശവും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നാൽ ഈയൊരു രീതിയിൽ വൃത്തിയാക്കുമ്പോൾ ഒരു കാരണവശാലും സ്റ്റീൽ സ്ക്രബ്ബർ പാത്രങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതിന് പകരമായി ഒരു ചകിരിയോ മറ്റോ ഉപയോഗിക്കാവുന്നതാണ്.

കഴുകി വൃത്തിയാക്കിയ പാത്രം അടുപ്പത്ത് വച്ച് നല്ല ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ കല്ലുപ്പോ അല്ലെങ്കിൽ തരിയില്ലാത്ത ഒപ്പോ ഇട്ട് ചൂടാക്കി എടുക്കുക. ഉപ്പ് നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സവാള പകുതിമുറിച്ച് ഫോർക്കിലോ മറ്റോ കുത്തി ഉപ്പിനു മുകളിലൂടെ നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. രണ്ടോ മൂന്നോ തവണ ഈ ഒരു രീതിയിൽ പാത്രം വൃത്തിയാക്കി എടുക്കണം. ഇത്തരത്തിൽ വൃത്തിയാക്കി എടുത്ത പാത്രം ഒരുതവണകൂടി വെള്ളമൊഴിച്ച് കഴുകുക. ശേഷം വീണ്ടും അടുപ്പിൽ വച്ച് ചൂട് നല്ലതുപോലെ കൂട്ടിയശേഷം അതിനു മുകളിലേക്ക് പുളിവെള്ളം ഒഴിച്ചുകൊടുക്കുക.

പുളിവെള്ളം ഒഴിച്ചതിനുശേഷം പാത്രം രണ്ടോ മൂന്നോ തവണ നല്ലതുപോലെ ഒരു ടിഷ്യു പേപ്പറോ മറ്റോ ഉപയോഗിച്ച് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ കഴുകി വൃത്തിയാക്കിയ ദോശക്കല്ല് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം അതിലേക്ക് ഏതെങ്കിലും ഒരു എണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാക്കി സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. ശേഷം ഒരു തവണ കൂടി കല്ല് കഴുകി വൃത്തിയാക്കി എടുക്കാം. പിന്നീട് സാധാരണ ദോശ ചുടുന്ന രീതിയിൽ എണ്ണ തേച്ച് മാവ് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ഒട്ടും ഒട്ടിപ്പിടിക്കാതെ തന്നെ ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Iron Cheenachatti Cleaning And Seasoning Credit : Malappuram Thatha Vlogs by Ayishu