രുചിയുണ്ടാവില്ലെന്ന് കരുതി ചക്ക വറുത്തത് ഇനി കടയിൽ നിന്നും വാങ്ങല്ലേ; ഇതൊന്ന് ചേർത്താൽ മതി കിടിലൻ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Jackfruit Chips Making Tip

Jackfruit Chips Making Tip : ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. പ്രത്യേകിച്ച് പച്ച ചക്കയുടെ സമയമായാൽ തോരനും, കുഴച്ചതും, ചക്കച്ചുള വറുത്തതുമെല്ലാം തയ്യാറാക്കുക എന്നത് മിക്ക വീടുകളിലും ഉള്ള ഒരു ശീലമായിരിക്കും. എന്നാൽ പലപ്പോഴും ചക്കച്ചുള വറുക്കുമ്പോൾ അത് നല്ല രീതിയിൽ കൃസ്പായി കിട്ടുന്നില്ലെന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ചക്കച്ചുള വറുത്തതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ചക്കച്ചുള വറുത്തത് തയ്യാറാക്കാൻ ചക്ക തിരഞ്ഞെടുക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് മൂത്ത് പോകാത്ത എന്നാൽ വളരെ ചെറുതും അല്ലാത്ത വിഭാഗത്തിൽപ്പെട്ട ചക്കയാണ് വറുക്കാനായി തിരഞ്ഞെടുക്കേണ്ടത്. ശേഷം ചക്കയുടെ പുറത്തുള്ള തോലും അകത്തുള്ള ചവിണിയുമെല്ലാം കളഞ്ഞ് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക. എല്ലാ ചുളകളിൽ നിന്നും ഒ പുറത്തുള്ള നാര്, കുരു എന്നിവയെല്ലാം പൂർണമായും എടുത്തു കളയണം. ശേഷം നീളത്തിൽ കനമില്ലാത്ത രീതിയിൽ വേണം ചക്ക വറുക്കാനായി അരിഞ്ഞെടുക്കാൻ.

ഇത്തരത്തിൽ അരിഞ്ഞെടുക്കുന്ന ചക്കച്ചുള കൂടുതൽ അളവിൽ ഉണ്ടെങ്കിൽ അതിനെ രണ്ട് ഭാഗങ്ങളാക്കി മാറ്റിവെക്കാം. ശേഷം എടുത്തുവച്ച ചക്കച്ചുളയിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ പുറം ഭാഗം കോട്ട് ചെയ്ത് എടുക്കുക. ഒരു വലിയ ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ചക്കച്ചുള വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് വറുക്കാൻ ആവശ്യമായ ചക്കച്ചുള ഇട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.

എടുത്തുവെച്ച ചക്കച്ചുളയുടെ കൂട്ട് പൂർണമായും ഇത്തരത്തിൽ വറുത്തെടുത്തു കഴിഞ്ഞാൽ ഒരു പിടി അളവിൽ കറിവേപ്പില കൂടി അതേ എണ്ണയിലേക്ക് ഇട്ട് വറുത്തശേഷം ചുള വറുത്തതിന്റെ കൂടെ ചേർത്തു കൊടുക്കാവുന്നതാണ്. അവസാനമായി അല്പം ഉപ്പ് കൂടി ചക്കച്ചുള വറുത്തതിലേക്ക് ചേർത്തു കൊടുത്താൽ രുചികരമായനല്ല ക്രിസ്പിയായ ചക്കച്ചുള ചിപ്സ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Jackfruit Chips Making Tip Credit : Malappuram Thatha Vlogs by Ayishu

0/5 (0 Reviews)