ചക്ക വേരിലും കായ്ക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! പ്ലാവിന് ചുറ്റും മതിയാവോളം ചക്ക ഉണ്ടാകാൻ.. ഒരു പഴയ തുണി കഷ്ണം കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി.!! | Jackfruit Growing Easy Tip

Jackfruit Growing Easy Tip : പ്ലാവ് നിറച്ച് ചക്ക കായ്ക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ! നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പ്ലാവുകൾ ഉണ്ടാവുമെങ്കിലും അതിൽ നിന്നും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതല്ലെങ്കിൽ ചക്ക ഉണ്ടായാലും മരത്തിന്റെ ഏറ്റവും മുകൾഭാഗത്ത് ആകുമ്പോൾ അത് പറിച്ചെടുക്കാനും ബുദ്ധിമുട്ടായിരിക്കും. എന്നാൽ പ്ലാവ് നിറച്ച് ചക്ക കായ്ക്കാനും അത് താഴെയായി

ഉണ്ടാവുകയും ചെയ്യുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമാണ് പ്ലാവിൽ നിറയെ കായ്ഫലങ്ങൾ ലഭിക്കുകയുള്ളൂ. അതിനായി പ്ലാവിന്റെ ചുവട് ഭാഗത്തെ മണ്ണ് ഇടയ്ക്കിടയ്ക്ക് നല്ലതുപോലെ ഇളക്കി കൊടുക്കണം. അതുപോലെ ഏകദേശം പ്ലാവിന്റെ നടുഭാഗം വരുന്ന ഇടത്ത് പൂപ്പൽ ഉണ്ടെങ്കിൽ അത് പൂർണമായും തുടച്ചു കളയുക. അവിടെ പച്ച

ചാണകം നല്ലതുപോലെ തേച്ച് പിടിപ്പിച്ച ശേഷം ഒരു ചാക്ക് ചുറ്റി കെട്ടി കൊടുക്കുക. അതിനു മുകളിൽ ഒരു കോട്ടുകൂടി പച്ചചാണകം തേച്ച ശേഷം വീണ്ടും തുണി ഉപയോഗിച്ച് ചുറ്റി കൊടുക്കുക. ചാക്ക് നല്ലതുപോലെ മരത്തിൽ ടൈറ്റായി ഇരുന്നാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ ഫലം ലഭിക്കുകയുള്ളൂ. അതുപോലെ ആഴ്ചയിൽ ഒരു തവണ പ്ലാവിന്റെ ചുവട്ടിൽ ചെറിയതായി മണ്ണ് ഇളക്കിയശേഷം പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ

ചാണകവും ശർക്കരയും അടുക്കള വേസ്റ്റും ചേർത്ത് ഇട്ടുകൊടുക്കുന്നതും വളരെ നല്ലതാണ്. കൂടാതെ കുറച്ച് കല്ലുപ്പ് കൂടി ആ ഭാഗങ്ങളിൽ വിതറി കൊടുക്കാം. ഈയൊരു രീതിയിൽ പ്ലാവിന് ചെയ്തു കൊടുത്താൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിക്കുന്നതാണ്. പ്ലാവിന് ചുവട്ടിലെ മണ്ണ് നല്ലതുപോലെ ഇളകി കിടന്നാൽ മാത്രമാണ് ആവശ്യമായ പോഷകങ്ങൾ മരത്തിലേക്ക് ലഭിക്കുകയുള്ളൂ. അതുപോലെ ചാണകം ഉപയോഗിച്ച് ചെയ്യുന്ന ഈ ഒരു രീതി പ്ലാവിന് വളരെയധികം ഗുണം ചെയ്യുന്നതുമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit :