ചക്ക കുമ്പിൾ ഉണ്ടാക്കുവാൻ ഇത്ര എളുപ്പമോ.? 😍😍 ഇങ്ങനെ ചെയ്താൽ ആരും കഴിച്ചു പോകും 😋👌 | jackfruit kumbilappam malayalam

  • ചക്ക – 15 ചുള
  • തേങ്ങ – അര മുറി
  • ശർക്കര – ചെറിയ കഷ്ണം
  • ജീരകം – 1 സ്പൂൺ
  • ഏലക്ക – 1 സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • അരിപ്പൊടി – ആവശ്യത്തിന്

ഇന്ന് ചക്ക കൊണ്ടുള്ള കുമ്പിളപ്പം എങ്ങനെ ആണ് തയാറാക്കുന്നത് എന്നാണ് നോക്കുന്നത്. അതിനായി നന്നായി പഴുത്ത ചക്ക അതിന്റെ കുരു ഒക്കെ കളഞ്ഞു എടുത്തു വെയ്ക്കാം. ശേഷം ചക്ക നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കണം. വെള്ളം ചേർക്കാതെ തന്നെ അരച്ച് എടുത്താൽ മതി. ഇങ്ങനെ അരച്ചെടുത്ത ചക്ക നമുക്ക് ഒരു പാത്രത്തിലേക്കു മാറ്റാം.

മിക്സിയിൽ അരച്ചില്ലെങ്കിലും കുഴപ്പമില്ല. കൈ ഉപയോഗിച്ച് ഇത് നന്നായിട്ട് ഒന്ന് കുഴച്ച് എടുത്താൽ മതി. അരമുറി തേങ്ങ ചിരകിയത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. കൂടാതെ ഒരു ചെറിയ ഉണ്ട ശർക്കര ഇതിലേക്ക് പൊടിച്ചു ചേർക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഏലക്കായ പൊടിച്ചത്,അൽപ്പം ഉപ്പ് കൂടി ഇട്ട് ഇതെല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കാം.

ചക്ക, തേങ്ങ, ശർക്കര, ജീരകം, ഏലക്ക എന്നിവ നന്നായി മിക്സ് ചെയ്തിട്ടുണ്ട്. അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുക്കാം. അരിപ്പൊടിയ്ക്ക് പകരം ഗോതമ്പുപൊടി വേണമെങ്കിലും ചേർത്ത് നമുക്ക് കുമ്പിളപ്പം തയ്യാറാക്കാവുന്നതാണ്. നമുക്ക് കൈകൊണ്ടു തന്നെ നന്നായി മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം വേണമെങ്കിൽ കുറച്ചു കൂടി അരിപ്പൊടി ഇട്ട് ഇത് കുഴച്ച് എടുക്കാം. credit : Diyas Taste Buds