എത്ര ചക്കക്കുരുവും കത്തിയില്ലാതെ നിമിഷ നേരത്തിൽ തൊലി കളയാം.!! ഇങ്ങനെ ചെയ്താൽ വെറും 5 മിനിറ്റ് മാത്രം മതി 😀👌 |jackfruit seed cleaning tip

ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല. ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറ്റവും വലിയ പണി ചക്കക്കുരു നേരെയാക്കി എടുക്കുന്നതാണ്. പക്ഷേ ഈ കാര്യം അറിഞ്ഞാൽ നിമിഷങ്ങൾ മതി ഇനി അത് നേരെയാക്കാൻ. എങ്ങനെയാണെന്ന് നോക്കാം അതിനായി ഒരു കുക്കറിൽ ചക്കക്കുരു ഇട്ട ശേഷം

ആവശ്യത്തിന് വെള്ളമൊഴിച്ച് നാല് വിസിൽ വന്നാൽ ഓഫ് ചെയ്യാം. ചൂടറിയാൽ കത്തി പോലുമില്ലാതെ എളുപ്പത്തിൽ തന്നെ തോലു കളയാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ അൽപ്പം മണ്ണിൽ ചക്കക്കുരു ഇട്ടു സൂക്ഷിച്ചാൽ കുറേക്കാലം കേടുവരാതിരിക്കും. ചക്കക്കുരു കൊണ്ട് ഉപ്പേരിയും ഷൈക്കും തുടങ്ങി പലതരത്തിൽ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ഇനി ചക്കക്കുരു കൊണ്ട് നമ്മൾ അധികം

ചെയ്തിട്ടില്ലാത്ത ഹൽവ അത് തയ്യാറാക്കാൻ അതിലും എളുപ്പമാണ്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Malappuram Thatha Vlog by ridhu