
Tasty-jackfruit-varatti recipe malayalam : ചക്ക കാലം വന്നെത്തി. ചക്ക വിഭവനങ്ങൾ നമ്മളെലാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ചക്ക വിഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ചക്ക വരട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം. നന്നായി പഴുത്ത ചക്ക മിക്സിയിൽ അരച്ചെടുക്കുക അരയ്ക്കുമ്പോൾ ഒട്ടും തരിയില്ലാതെ നന്നായി
അരക്കാൻ ശ്രദ്ധിക്കുക. അരച്ച ചക്ക ഒരു പാത്രത്തിലേക്ക് മാറ്റി വച്ചതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് ശർക്കര ചേർത്ത് ഉരുക്കി എടുക്കുക. മറ്റൊരു ചുവടു കട്ടിയുള്ള പാത്രം എടുത്ത് അതിലേക്ക് അരച്ച് വെച്ചിട്ടുള്ള ചക്ക ചേർത്ത്കൊടുത്തതിനു ശേഷം അതിലേക്ക് ശർക്കര പാനി ആക്കിയതും ചേർത്തുകൊടുക്കാം. ഈ മിക്സ് നന്നായി ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക.
ഒരിക്കലും ഇളക്കുന്നത് നിർത്തരുത്, നിർത്തിക്കഴിഞ്ഞാൽ ചക്ക പെട്ടെന്നുതന്നെ അടിയിൽ കരിഞ്ഞു പിടിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുകയാണ് വേണ്ടത്. കട്ടികൂടി വരുന്നതനുസരിച്ച് നെയ്യ് പാകത്തിന് ചേർത്തുകൊടുക്കാം, നെയ്യും കൂടി ചേർത്ത് ശർക്കരയും ചക്കരയും നെയ്യും നല്ല കട്ടി ആകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. പാകത്തിന് ആയി കഴിയുമ്പോൾ തണുക്കാൻ വയ്ക്കുക.
ഒന്നു തണുത്തതിനു ശേഷം വായു കടക്കാത്ത ഒരു പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ് വർഷങ്ങളോളം സൂക്ഷിച്ചുവെയ്ക്കാവുന്ന ഒന്നാണ് ചക്ക വരട്ടിയത്. അതുപോലെതന്നെ ചക്ക വരട്ടിയത് വീട്ടിലുണ്ടെങ്കിൽ ചക്ക പായസം പോലുള്ള പല വിഭവങ്ങളും തയ്യാറാക്കി എടുക്കാൻ സാധിക്കും. സീസൺ ആകുമ്പോൾ ഇതു തയ്യാറാക്കി വച്ചാൽ അടുത്ത ചക്ക കാലം ആകുന്നതു വരെ കഴിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ..Taste of village