കടല മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😍😍 ഇത്രയും കാലം അറിയാതെ പോയല്ലോ 😋👌

നമ്മുടെ വീടുകളിൽ ഇപ്പോൾ കൂടുതലായും ഉള്ള ഒന്നാണ് കടല. ഈ കടലകൊണ്ട് കറിവെച്ചും ഉപ്പേരി ഉണ്ടാക്കിയും മടുത്തിരിക്കുകയാണ് മിക്ക വീടുകളിലും. നമുക്ക് ഒരു വെറൈറ്റി പരീക്ഷിച്ചാലോ.? ഇന്ന് നമ്മൾ കടലകൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരമാണ് ഉണ്ടാക്കിയെടുക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന

ടേസ്റ്റിയായ എരിവുള്ള ഒരു അടിപൊളി സ്നാക്ക് ആണിത്. നമുക്കിത് തയ്യാറാക്കാനായി 1/2 കപ്പ് കടല 6 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാൻ വെക്കുക. അതിനുശേഷം വെള്ളമെല്ലാം ഊറ്റിയെടുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിനുശേഷം അതിലേക്ക് ഒരു മീഡിയം വലുപ്പത്തിലുള്ള സവാള നാല് കഷ്ണങ്ങളാക്കിയത്, ഒരു വലിയ കഷ്ണം ഇഞ്ചി ചെറുതാക്കി അരിഞ്ഞത്,

1 പച്ചമുളക്, 2 തണ്ട് കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കുക. അതിനുശേഷം അത് ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് 1 tsp ഉണക്കമുളക് ചതച്ചത്, 2 tsp കശ്മീരി മുളകുപൊടി, ആവശ്യത്തിനുള്ള മല്ലിയില, ആവശ്യത്തിനുള്ള ഉപ്പ്, ആവശ്യത്തിന് അരിപൊടി എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. എന്നിട്ട് നമുക്ക് ആവശ്യമുള്ള ആകൃതിയിൽ പരത്തിയെടുക്കുക.

വട – കട്ലെറ്റ് ഉണ്ടാക്കുന്ന പോലെ ആയാലും മതി. അതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. Video Credit : Ladies planet By Ramshi