
Kanthari Mulaku Puttukuttiyil Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒന്നായിരിക്കും കാന്താരി മുളക്. ഇത്തരത്തിൽ കൂടുതൽ കാന്താരിമുളക് ഉണ്ടാകുമ്പോൾ അത് എന്ത് ചെയ്യണമെന്ന് അറിയാത്തവരായിരിക്കും മിക്ക ആളുകളും. കാന്താരി മുളക് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു വിഭവം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കാന്താരി മുളക്, ഉപ്പ്,
കടുക്, ഉലുവ, വിനാഗിരി, വെളിച്ചെണ്ണ ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ച കാന്താരി മുളക് കത്തി ഉപയോഗിച്ച് ചെറിയ വരയിട്ട് വയ്ക്കുക. അതിനുശേഷം പുട്ട് കുടത്തിൽ വെള്ളം നിറച്ച് ആവി കയറ്റാനായി വയ്ക്കുക. ആവി വന്നു തുടങ്ങുമ്പോൾ പുട്ട് പാത്രത്തിലേക്ക് കാന്താരി മുളക് ഇട്ട് അടച്ച ശേഷം ആവി കയറ്റി എടുക്കുക. ഇത് ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയത്ത് ഒരു ചീനച്ചട്ടി
അടുപ്പത്തു വച്ച് അതിലേക്ക് ഒരു പിടി അളവിൽ ഉലുവ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഉലുവ നന്നായി വറുത്ത് കഴിഞ്ഞാൽ അതോടൊപ്പം കടുക് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഉലുവയും കടുകും ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. വീണ്ടും പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ച പൊടിയുടെ കൂട്ട് അതിലേക്ക് ഇട്ട് മിക്സ് ചെയ്യുക.
ആവശ്യത്തിനുള്ള ഉപ്പ് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് വിനാഗിരി കൂടി ചേർത്ത് തിളപ്പിക്കുക.ഈയൊരു സമയത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.ശേഷം ആവി കേറ്റി വച്ച മുളക് കൂടി അതിലേക്ക് ഇട്ടു കൊടുക്കുക. മുളക് വിനാഗിരിയിൽ ഇട്ട് ഒന്നുകൂടി തിളപ്പിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത് ദിവസങ്ങളോളം കേടാകാതെ ഉപയോഗപ്പെടുത്താൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : HASIMIXER VLOG