നാളെ കർക്കിടക പൗർണമി.!! ഈ വാക്ക് നാളെ 3 തവണ പറഞ്ഞാൽ.. മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും നടക്കും.!! | Karkidaka Pournami Astrology

Karkidaka Pournami Astrology : കർക്കിടക മാസത്തിലെ പൗർണമി ദിനമായ ഓഗസ്റ്റ് ഒന്നാം തീയതി വളരെയധികം സവിശേഷതകൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ ഒരു ദിവസം ചെയ്യേണ്ട പ്രത്യേക വഴിപാടുകൾ, പ്രാർത്ഥനകൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.ദേവി പ്രീതി നേടുക എന്നതാണ് ഈ ഒരു ദിവസത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അതിനായി ഭദ്ര, ദുർഗ ദേവി, അല്ലെങ്കിൽ ലക്ഷ്മി എന്നിങ്ങനെ ഏതെങ്കിലും

ഒരു ദേവി ക്ഷേത്രത്തിൽ ദർശനം നടത്താവുന്നതാണ്. ദുർഗാ ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ പഞ്ച ദുർഗ മന്ത്രാർച്ചന നടത്താനായി പ്രത്യേകം ശ്രദ്ധിക്കുക. അത് ജീവിതത്തിൽ വളരെയധികം നല്ല കാര്യങ്ങൾ കൊണ്ടു വരാനായി സഹായിക്കും.പ്രത്യേകിച്ച് ഒരുപാട് പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്ന ആളുകൾക്ക് ഈ ഒരു അർച്ചന ചെയ്യുന്നത് വഴി വലിയ രീതിയിലുള്ള മാറ്റങ്ങൾ ജീവിതത്തിൽ

വന്നുചേരുന്നതാണ്. സാധാരണയായി വീട്ടിലെ ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥയുടെ പേരിലാണ് ഈ ഒരു വഴിപാട് നടത്തുന്നത്. അതുപോലെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടായ കടുംപായസം വഴിപാടും ഈ ഒരു ദിവസം ചെയ്യുന്നത് നല്ലതാണ്. മറ്റ് വഴിപാടുകളോടൊപ്പം ചെയ്യാവുന്ന ഒന്നാണ് കടുംപായസം വഴിപാട്.
പഠിക്കുന്ന കുട്ടികളുടെ ഉയർച്ചയ്ക്കായി മാതാപിതാക്കൾക്ക് ചെയ്യാവുന്ന മറ്റൊരു വഴിപാടാണ് തൃശതി അർച്ചന.ജീവിത വിജയം നേടുവാനും, പഠനസംബന്ധമായ തടസ്സങ്ങൾ ഇല്ലാതാക്കാനും ഈ ഒരു അർച്ചന

ചെയ്യുന്നത് വഴി സാധിക്കുന്നതാണ്. കർക്കിടക മാസത്തിലെ പൗർണമി ദിവസം അമ്പലത്തിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്നും പ്രാർത്ഥനകൾ നടത്താവുന്നതാണ്. അതിനായി ഒരു ദേവിയുടെ ചിത്രം മുൻപിൽ വച്ച് വിളക്ക് കൊളുത്തി മനസ്സറിഞ്ഞു പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യേണ്ടത്. പ്രാർത്ഥിക്കുന്ന സമയത്ത് ഇനി പറയുന്ന മന്ത്രം മൂന്ന് തവണ ഉരു വിടുകയാണ് വേണ്ടത്.” ഓം കാർത്യായാണ്യ വിദ മഹേ കന്യാ കുമാര്യ ധീ മഹീ! തന്നോ ദുർഗ്ഗ പ്രോചോദയാത്. ” ഇങ്ങനെ ചെയ്യുന്നത് വഴി ജീവിതത്തിൽ വലിയ ഉയർച്ചകൾ വന്നു ചേരുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ;