കർക്കിടക സ്പെഷ്യൽ മരുന്നുണ്ട.!! പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.. ഒട്ടും കയ്പ്പില്ലാതെ ഇങ്ങനെ ഉണ്ടാക്കൂ.!! | Karkkidaka Special Marunnu Unda

Karkkidaka Special Marunnu Unda

Karkkidaka Special Marunnu Unda : കർക്കിടക മാസമായാൽ പലവിധ അസുഖങ്ങളും തലപൊക്കി തുടങ്ങും. അതുകൊണ്ട് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കർക്കിടക കഞ്ഞിയും പ്രത്യേക മരുന്നുണ്ടകളുമെല്ലാം ഉണ്ടാക്കി കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത്തരത്തിൽ കർക്കിടക മാസത്തിൽ കഴിക്കാവുന്ന ഒരു സ്പെഷ്യൽ മരുന്നുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്നുണ്ട തയ്യാറാക്കാനായി

ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ കുത്തരി അല്ലെങ്കിൽ ഞവരയരി ഇതിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച അരി അതിലേക്ക് ഇട്ടു കൊടുക്കണം. ഇത് നന്നായി വറുത്ത് പൊട്ടി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അരി മാറ്റിവയ്ക്കാം. വീണ്ടും പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കാൽ കപ്പ് അളവിൽ കറുത്ത

എള്ളിട്ട് നല്ലതുപോലെ വറുത്തെടുക്കണം. അത് മാറ്റിവെച്ച ശേഷം പാനിലേക്ക് അരക്കപ്പ് അളവിൽ ആശാളി അഥവാ ഗാർഡൻ ക്രസ് സീഡ് വറുത്തെടുക്കണം. ഇത് പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യത ഉള്ളതുകൊണ്ട് തന്നെ തീ കുറച്ചുവെച്ച് വേണം വറുത്തെടുക്കാൻ. അടുത്തതായി വറുത്തെടുക്കേണ്ടത് കാൽ കപ്പ് അളവിൽ അയമോദകം ആണ്. നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ പാനിൽ കാൽ കപ്പ് അളവിൽ ജീരകം, ഉലുവ എന്നിവ കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കുക.

പിന്നീട് 10 ഏലക്ക, ഒരു ചെറിയ കഷണം ചുക്ക് അല്ലെങ്കിൽ ചുക്ക് പൊടി എന്നിവ കൂടി ഇതിലേക്ക് ആവശ്യമായിട്ടുണ്ട്. അടുത്തതായി മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ഉണ്ടാക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിലേക്ക് ഒരു കപ്പ് അളവിൽ ചിരകിയ തേങ്ങയും വറുത്തു പൊടിച്ചു വെച്ച പൊടിയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരിയുണ്ടയുടെ രൂപത്തിൽ ചെറിയ ഉണ്ടകൾ ആക്കി മാറ്റിവയ്ക്കാം. ഇപ്പോൾ നല്ല ഹെൽത്തി ആയ അതേസമയം രുചികരമായ കർക്കിടക മരുന്നുണ്ട തയ്യാറായിക്കഴിഞ്ഞു. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. credit : Aswathy’s Recipes & Tips – As