അരി അരച്ച് ഉടൻ നെയ്യപ്പം റെഡി.!! ചായ തിളയ്ക്കുന്ന നേരം കൊണ്ടൊരു കിടിലൻ ചായക്കടി.. 5 മിനിറ്റിൽ ആർക്കും ഉണ്ടാക്കാം.. | Kerala Special Instant Neyyappam Recipe

Kerala Special Instant Neyyappam Recipe : മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു പലഹാരമായിരിക്കും നെയ്യപ്പം.എന്നാൽ നെയ്യപ്പത്തിനായി മാവ് തയ്യാറാക്കാനും ഉണ്ടാക്കിയെടുക്കാനും കൂടുതൽ സമയം ആവശ്യമായിവരും എന്നതായിരിക്കും പലരുടെയും പ്രശ്നം. മാവ് അരച്ച ഉടനെ തന്നെ നല്ല രുചികരമായ നെയ്യപ്പം തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നെയ്യപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

രണ്ട് കപ്പ് അളവിൽ പച്ചരി, ഒരു കപ്പ് അളവിൽ ചോറ്, മധുരത്തിന് ആവശ്യമായ ശർക്കര, നാല് ഏലക്ക, ഒരു പിഞ്ച് ഉപ്പ്, തേങ്ങാക്കൊത്ത് ഒരു പിടി, നെയ്യപ്പം ഉണ്ടാക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി എടുത്ത പച്ചരി നാലു മണിക്കൂർ നേരം കുതിർത്താനായി വയ്ക്കുക. അരി നന്നായി കുതിർന്നു വന്ന ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് തയ്യാറാക്കിവെച്ച ശർക്കര പാനിയിൽ നിന്നും പകുതി കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം എടുത്തുവച്ച ചോറും ബാക്കി ശർക്കര പാനിയും

ഏലക്കയും ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക. അരച്ചുവച്ച മാവിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു കരണ്ടി അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. വറുത്തെടുത്ത തേങ്ങാക്കൊത്ത് കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. നെയ്യപ്പം ചുടാൻ ആവശ്യമായ പാത്രം അടുപ്പത്ത് വച്ച്

അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു കരണ്ടി മാവ് അതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം അപ്പത്തിന്റെ രണ്ടുവശവും നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തുമാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ സോഫ്റ്റ് ആയ നെയ്യപ്പം റെഡിയായി കഴിഞ്ഞു. മാവ് അരച്ച ഉടനെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നെയ്യപ്പമാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : NEETHA’S TASTELAND