വെറും 5 മിനിറ്റിൽ അടിപൊളി നാടൻ വെജിറ്റബിൾ സ്റ്റൂ.!! കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി.. | Kerala Special Vegetable Stew Recipe

Kerala Special Vegetable Stew Recipe : അപ്പം, ചപ്പാത്തി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക വീടുകളിലും തയ്യാറാക്കുന്ന കറികളിൽ ഒന്നായിരിക്കും വെജിറ്റബിൾ സ്റ്റൂ. എന്നാൽ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കുന്നത്. ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇഷ്ടാനുസരണം ചേർത്തോ, ഒഴിവാക്കിയോ ഒക്കെ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി സാധിക്കും. എന്നാൽ റസ്റ്റോറന്റ്കളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ

വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സ്റ്റൂ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള വെജിറ്റബിൾസ് ക്യാരറ്റ്, ബീൻസ്, പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി

തുടങ്ങുമ്പോൾ അതിലേക്ക് ഗ്രാമ്പു, പട്ട, ഏലക്ക എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റണം. പിന്നീട് ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും ആവശ്യത്തിന് ഉപ്പും, മൂന്നോ നാലോ പച്ചമുളക് കീറിയതും ചേർത്ത് ഒന്നുകൂടി വഴറ്റി എടുക്കുക. എല്ലാ ചേരുവകളുടെയും പച്ചമണം പോയി കഴിയുമ്പോൾ അതിലേക്ക് ക്യാരറ്റും, ബീൻസും ചേർത്ത് കൊടുക്കാവുന്നതാണ്.

ഇവ രണ്ടും പകുതി വെന്തു തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കൊടുക്കാം. തേങ്ങയുടെ രണ്ടാം പാലിൽ കിടന്ന് ക്യാരറ്റും, ബീൻസും വെന്ത് വന്നു കഴിഞ്ഞാൽ പുഴുങ്ങിവെച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. ശേഷം അല്പം ഗരം മസാല പൊടിച്ചതും കറിവേപ്പിലയും ചേർത്ത് ഒന്നുകൂടി അടച്ചുവെച്ച് വേവിക്കാം. പിന്നീട് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഒന്നാം പാൽ ഒഴിച്ച ശേഷം കറി തിളക്കേണ്ട ആവശ്യമില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Special Vegetable Stew Recipe Credit : Anu’s Kitchen Recipes in Malayalam