വളരെ എളുപ്പത്തിൽ നല്ല നാടൻ ഹോട്ടൽ മുട്ട കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋👌|kerala-style-mutta-curry-recipe

kerala-style-mutta-curry-recipe malayalam : പലരും മുട്ട കറി തയ്യാറാക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ ഹോട്ടലിൽ നിന്നും കിട്ടുന്ന മുട്ടകറിയുടെ രുചി കിട്ടാറില്ല. സ്റ്റാർ ഹോട്ടലിലെ മുട്ടകറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം. അടിപൊളിയായി. നല്ല സൂപർ ടേസ്റ്റുള്ള കിടിലൻ മുട്ടക്കറി അപ്പത്തിനും പത്തിരിക്കും എല്ലാം കിടിലൻ കോമ്പിനേഷൻ ആണ്.

  • മുട്ട – 4 എണ്ണം
  • ഇഞ്ചി -ചെറിയ കഷ്ണം
  • വെളുത്തുള്ളി- 4 എണ്ണം
  • സവാള – 2 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • മല്ലിപ്പൊടി – ഒന്നര സ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
  • ഗരം മസാല – ഒരു സ്പൂൺ
  • കാശ്മീരി മുളകുപൊടി – ഒന്നേ കാൽ സ്പൂൺ

ചേരുവകൾ റെഡി ആക്കിയാൽ നമുക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം സവാള കനം കുറച്ച് അരിഞ്ഞെടുക്കണം. പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച ശേഷം സവാള നന്നായി വഴറ്റിയെടുക്കാം. അതിലേക്കു ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവ ചതച്ചെടുത്തത് കൂടി ചേർത്ത് കൊടുക്കാം. പച്ചമണം മാറും വരെ നന്നായി വഴറ്റിയെടുക്കാം.

ശേഷം മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല എന്നിവയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കം. സവാള സോഫ്റ്റ് ആയി കിട്ടിയാൽ അതിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കാം. പുഴുങ്ങിയെടുത്ത മുട്ട കൂടി ഇട്ടു ചെറിയ തീയിൽ അൽപ്പനേരം മൂടിവെച്ചു വേവിക്കാം. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റി മുട്ടക്കറി തയ്യാർ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ട്ടപ്പെടും. vedio credit : Anu’s Kitchen Recipes in Malayalam