ഇനി കൈ പോലും നനയാതെ നല്ല സോഫ്റ്റ് അരി പുട്ട് ഞൊടിയിടയിൽ; അതും മട്ട അരി കൊണ്ട്.!! | Kerala Style Soft Matta Rice Puttu Recipe

Kerala Style Soft Matta Rice Puttu Recipe : പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി വേണ്ട. പുട്ടുപൊടി ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ പുട്ട് ഉണ്ടാക്കാൻ സാധിക്കും. പുട്ടുപൊടി ഇല്ലാത്ത പുട്ടോ എന്ന് ഓർത്ത് ആരും അതിശയപ്പെടേണ്ട. കടയിൽ നിന്നും മറ്റും വാങ്ങിക്കുന്ന പുട്ടുപൊടിക്ക് പകരമായി ഇവിടെ നമ്മൾ ഉപയോഗിക്കുന്നത് മട്ട അരിയാണ്. മട്ട അരി ഉപയോഗിച്ചാണ് നമ്മൾ പുട്ട് ഉണ്ടാക്കുന്നതെങ്കിൽ

കടയിൽ നിന്ന് വാങ്ങുന്ന പുട്ടുപൊടി ഉപയോഗിച്ചുണ്ടാക്കുന്ന പുട്ടിനേക്കാൾ വളരെയധികം സോഫ്റ്റ്‌ ആയ പുട്ട് ആയിരിക്കും നമ്മൾക്ക് കിട്ടുന്നത്. വളരെയധികം പോഷകസമൃതം ആയ ഒന്നാണ് മട്ട അരി. മട്ട അരിയിലെ തവിട് നമ്മുടെ ശരീരത്തെ വളരെയധികം ഹെൽത്തിയായി സൂക്ഷിക്കാൻ സഹായിക്കും. കൈ നനയാതെ തന്നെ പുട്ട് ഉണ്ടാക്കാം എന്നതാണ് മട്ടയരി ഉപയോഗിച്ചു കൊണ്ട്

പുട്ട് ഉണ്ടാക്കുമ്പോഴുള്ള മറ്റൊരു ഗുണം. ഇനി മട്ട അരി ഉപയോഗിച്ചു കൊണ്ടുള്ള പുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് ഗ്ലാസ് മട്ട അരി എടുത്ത് നന്നായി കഴുകി ഒരു പാത്രത്തിലേക്ക് എടുക്കുക. കുറഞ്ഞത് ഒരു നാല് തവണയെങ്കിലും കഴുകണം. ഇനി അത് വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ വയ്ക്കുക.

നല്ല ചൂടുള്ള വെള്ളത്തിൽ ഇട്ടുവയ്ക്കുന്നതാണ് അഭികാമ്യം എങ്കിൽ വളരെ വേഗത്തിൽ അരി കുതിർന്നു കിട്ടും. അരി കുതിർന്നു കഴിഞ്ഞാൽ 20 മിനിറ്റ് അതിൻറെ വെള്ളം വാർന്നു പോകാൻ വയ്ക്കുക. ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിക്കുക. മട്ട അരി ഉപയോഗിച്ചു കൊണ്ടുള്ള പുട്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit : Mums Daily