ഉണക്കച്ചെമ്മീൻ ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു അത്ഭുതം 😋👌|kerala-style-unakkachemeen-dish recipe malayalam

kerala-style-tasty unakkachemeen-dish recipe malayalam : ഊണ് കഴിക്കാൻ ഇതു മാത്രം മതി ഉണക്കച്ചെമ്മീനും എണ്ണയും കൊണ്ട് ഒരു അത്ഭുതം. ഉണക്കച്ചെമ്മീൻ കൊണ്ട് വളരെ രുചികരമായി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന അടിപൊളി വിഭവം. മറ്റ് കറികൾ ഒന്നുമില്ലെങ്കിലും കഴിക്കാൻ ഇതു മാത്രം മതി. വീട്ടിൽ എപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൽ മാത്രം മതി ഇത് ഉണ്ടാക്കാൻ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ചെറിയ ഉള്ളി ഒരു കൈപ്പിടി എടുക്കുക നാലായി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇടാം. അതിലേക്ക് ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് ചതച്ചെടുക്കുക. ചതച്ച മുളകുപൊടിയും ചെറിയ ഉള്ളിയും മാറ്റിവയ്ക്കുക. ഇനി അടുത്തതായി ചെമ്മീൻ വാലും തലയും കളഞ്ഞു കഴുകിയെടുക്കാം. ശേഷം ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് നന്നായി ഇളക്കി എടുക്കുക. 10 മിനിട്ടെങ്കിലും ഇത് വഴറ്റിയെടുക്കണം.

സ്വർണ നിറത്തിൽ ആയതിന് ശേഷം മാത്രം ചെമ്മീൻ മാറ്റിവയ്ക്കുക. വീണ്ടും ചീന ചട്ടിയിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് ചതച്ചു വച്ചിട്ടുള്ള ചെറിയ ഉള്ളിയും മുളകും ചേർത്ത മിക്സും ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വേറെ ഒരു കറിയുടെ ആവശ്യമില്ലാതെ തന്നെ ഈ ഒരു വിഭവം വച്ച് നമുക്ക് ഊണ് കഴിക്കാം.

അത്രയേറെ രുചികരവും അതുപോലെ തന്നെ വളരെ ഹെൽത്തിയും ആണ് ഇത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.