ഇനി വെള്ളയപ്പം ശെരിയായില്ലെന്നു പറയരുത്.!! വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഈ ഒരു ടിപ്പ് പരീക്ഷിക്കൂ.. വെറുതെയാവില്ല.!! | Kerala Style Vellayappam Easy Recipe

  • 2 cups white rice
  • 1/2 cup Grated coconut
  • 1/4 teaspoon baking soda
  • 2 cup cooked rice
  • salt
  • 2 tablespoon sugar
  • water as needed for grinding

ഇനി വെള്ളയപ്പം ശെരിയായില്ലെന്നു പറയരുത് ട്ടോ.. വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഈ ഒരു ടിപ്പ് പരീക്ഷിക്കൂ വെറുതെയാവില്ല!അതിനായി ആദ്യം ഒരു ബൗളിലേക്ക് പച്ചരി എടുക്കുക. എന്നിട്ട് അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് ഒരു 4 മണിക്കൂർ കുതിർക്കാനായി വെക്കുക. അതിനുശേഷം കുതിർത്ത പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത പച്ചരിയും 3/4 കപ്പ് വെള്ളം ഒഴിക്കുക.

എന്നിട്ട് സ്‌മൂത്തായി അരച്ചെടുക്കുക. അതിനുശേഷം ഇതിലെ മുക്കാൽ ഭാഗം മാവ് ഒരു ബൗളിലേക്ക് മാറ്റുക. ബാക്കിയുള്ള മിക്സിജാറിലെ മാവിലേക്ക് ചോറ്, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. അതിനുശേഷം അതിലേക്ക് തേങ്ങ ചിരകിയത്, 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക. എന്നിട്ട് ഇത് നേരത്തെ ഒഴിച്ചുവെച്ചിരിക്കുന്ന മാവിലേക്ക് ചേർത്തുകൊടുക്കാം. ഇനി ഈ മാവ് പിറ്റേ ദിവസത്തേക്ക് എടുക്കാൻ വേണ്ടി അടച്ചുവെക്കുക.

അടുത്തതായി ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഒരു 1/4 വെള്ളം കൂടി ചേർത്തുകൊടുക്കാം. ഇനി ഇത് ഒരു 15 മിനിറ്റ് എടുത്തുവെക്കുക. ഇപ്പോൾ മാവ് നല്ലപോലെ പൊന്തിവന്നിട്ടുണ്ടാകും. അടുത്തതായി വെള്ളയപ്പം ഉണ്ടാക്കാനായി ഒരു കാടായി അടുപ്പത്തുവെച്ച് ചൂടാക്കുക. ചട്ടി ചൂടായി വരുമ്പോൾ ഒരു തവികൊണ്ട് മാവ് അതിലേക്ക് ഒഴിച്ച് വെള്ളയപ്പം നമുക്ക് ചുട്ടെടുക്കാവുന്നതാണ്. Kerala Style Vellayappam Easy Recipe credit: Surayya Nizin