
രുചികരമായ അവലോസുകൂടി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം; ഇതും കൂടി ചേർത്ത് നോക്കൂ..! | Kerala Traditional Avalose Podi
Kerala Traditional Avalose Podi: പഴയകാല പലഹാരങ്ങളെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്നായിരിക്കും അവലോസുപൊടി. പണ്ടുകാലങ്ങളിൽ ഈവനിംഗ് സ്നാക്ക് ആയും, വിശേഷാവസരങ്ങളിലുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നാണ് അവലോസ് പൊടിയെങ്കിലും ഇന്ന് പലർക്കും അത് എങ്ങനെ ഉണ്ടാക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു അവലോസുപൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Rice
- Grated Coconut
- Cumin Seed
- Salt

How To Make Kerala Traditional Avalose Podi
ആദ്യം തന്നെ എടുത്തുവച്ച പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. വെള്ളത്തിൽ കിടന്ന് അരി നല്ല രീതിയിൽ കുതിർന്ന വന്നു കഴിഞ്ഞാൽ അത് വെള്ളം പോകാനായി ഒരു അരിപ്പയിൽ കുറച്ചുനേരം ഇട്ടുവയ്ക്കുക. അരിയിലെ വെള്ളം പൂർണമായും പോയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ഈയൊരു രീതിയിൽ അരിപ്പൊടി പൊടിച്ചെടുക്കുമ്പോൾ അതിൽ നിന്ന് തന്നെ ആവശ്യത്തിനുള്ള വെള്ളം മാവിലേക്ക് ഇറങ്ങി കിട്ടുന്നതാണ്. പൊടിച്ചുവെച്ച അരിപ്പൊടിയിലേക്ക് ചതച്ചുവെച്ച ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഈയൊരു കൂട്ട് ചെറിയ ചൂടിൽ വച്ച് നല്ലതുപോലെ വറുത്തെടുക്കണം. ശേഷം അതിലേക്ക് ചിരകി വച്ച തേങ്ങ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അരിയിൽ നിന്നും തേങ്ങയിൽ നിന്നും ഉള്ള വെള്ളം പൂർണമായും വലിഞ്ഞ് കുറച്ച് ക്രിസ്പ്പായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന അവലോസു പൊടി എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. അവലോസുപൊടി പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ മാത്രമല്ല സമ്മാനിക്കുന്നത് നാവിൽ കപ്പലോടും രുചി കൂടിയായിരിക്കും. ഒരുതവണയെങ്കിലും ഈയൊരു രീതിയിൽ അവലോസു പൊടി തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി മനസ്സിലാകുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Home tips & Cooking by Neji