റേഷൻ കിറ്റിലെ ഉണക്കലരി കൊണ്ട് നാവിൽ കൊതിയൂറും പായസം റെഡി ആക്കാം 😋😋 വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന കിടിലൻ ഉണക്കലരി പായസം 😍👌 |Kerala Style unakkallari Payasam Recipe

Kerala Style unakkallari Payasam Recipe malayalam: ഇതിനായി ആദ്യം വേണ്ടത് 1 കപ്പ് ഉണക്കലരിയാണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്കിടുക. കൂടെത്തന്നെ തേങ്ങയുടെ മൂന്നാം പാൽ ഇതിലേക്ക് ഒഴിക്കുക. അൽപ്പം നെയ്യ് കൂടി ചേർത്ത് ഇത് അടച്ചുവെച്ച് വേവിക്കാം. മീഡിയം ഫ്‌ളൈമിൽ 3 വിസിൽ വരെ വേവിച്ചെടുക്കുക. അരി വേവുന്ന സമയം കൊണ്ട് ശർക്കര ഒന്ന് ഉരുക്കിയെടുക്കാം. അതിനായി ഒരു പാത്രം അടുപ്പത്തു വെക്കുക.

അതിലേക്ക് 350 ഗ്രാം ശർക്കര ചേർക്കുക. ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര പാനി തയ്യാറാക്കുക. ശർക്കര ഉരുകിയാൽ മാറ്റിവെക്കുക. ശേഷം ഉണക്കലരി തുറന്നു നോക്കാം. നന്നായി വെന്ത ഉണക്കലരി ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഉരുക്കി വെച്ച ശർക്കര കൂടി അരിച്ചു ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശർക്കരപ്പാനി ഒന്ന് വറ്റി കുറുകി വരണം. കുറുകിയാൽ പിന്നെ തേങ്ങയുടെ രണ്ടാം

പാൽ ചേർത്ത് ഇളക്കുക. ഇതും ഇനി നന്നായി ഒന്ന് കുറുകിവരണം. ഇതേ സമയം ഒരു കടായി അടുപ്പത്ത് വെക്കുക. അതിലേക്ക് നെയ്യൊഴിച്ചു ചൂടാക്കുക. ഇനി ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് മൂപ്പിക്കുക. അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിക്കുക. ശേഷം കിസ്മിസ് ഇട്ട് മൂപ്പിച്ച് ഇത് മാറ്റിവെക്കാം. പായസം അപ്പോഴേക്കും കുറുകി വന്നിട്ടുണ്ടാവും. ഇതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടി ചേർക്കുക. ശേഷം ഒന്നാം പാൽ കൂടെ ചേർത്ത്

നന്നായി മിക്സ്‌ ചെയ്യുക. മധുരം ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഉപ്പു കൂടെ ചേർത്ത് ഇളക്കുക. ഇതിലേക്ക് വറുത്തുവച്ച അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവയും ചേർത്ത് ഇളക്കി വെക്കുക. സ്വാദിഷ്ടമായ ഉണക്കലരി പായസം റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. credit : DIYA’S KITCHEN AROMA