ഉള്ളില്ലാത്ത മുടിക്ക് ഉള്ളു കൂട്ടാം.!! ഒറ്റ യൂസിൽ മുടി സ്ട്രൈറ്റ് ആൻഡ് തിക്ക് ആവും.. കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ ചെയ്യാം വെറും 10 രൂപക്ക്.!! | Keratin Hair Treatment At Home Using Beetroot

Keratin Hair Treatment At Home Using Beetroot

Keratin Hair Treatment At Home Using Beetroot : ചുരുണ്ട മുടിയുള്ള മിക്ക ആളുകളും അത് മാറ്റാനായി അടിക്കടി ബ്യൂട്ടിപാർലറിൽ പോയി കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യുന്ന പതിവ് കണ്ടു വരുന്നുണ്ട്. എന്നാൽ നിരന്തരമായി ഇത്തരം ട്രീറ്റ്മെന്റുകൾ ചെയ്യുമ്പോൾ അത് മുടിയെ വളരെയധികം ബാധിക്കുന്നതാണ്. അതേസമയം മുടി സ്ട്രൈറ്റായി തന്നെ നിൽക്കുന്നതിന് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കേരാറ്റിൻ ഹെയർ പാക്ക് അറിഞ്ഞിരിക്കാം.

ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നേന്ത്രപ്പഴം ഒന്ന്, അതല്ലെങ്കിൽ ചെറുപഴം രണ്ടെണ്ണം എന്ന അളവിലും എടുക്കാം, തേങ്ങ രണ്ട് ടീസ്പൂൺ, ബീറ്റ്റൂട്ട് പൊടി രണ്ട് ടീസ്പൂൺ, മുട്ടയുടെ വെള്ള ഇത്രയുമാണ്. ആദ്യം തന്നെ എടുത്തു വച്ച പഴം തൊലി കളഞ്ഞ് വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം അതിലേക്ക് തേങ്ങയും ബീറ്റ്റൂട്ട് പൊടിയും ചേർത്ത് ഒന്ന് മിക്സ് ചെയ്തശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.

ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും തന്നെ വെള്ളം ചേർക്കേണ്ടതില്ല.ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് ഈയൊരു പേസ്റ്റ് അരിച്ചെടുക്കണം. അതിലേക്ക് മുട്ടയുടെ വെള്ള ആവശ്യത്തിന് അനുസരിച്ച് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മുടിയിൽ ഹെയർ പാക്ക് അപ്ലൈ ചെയ്യുന്നത് മുൻപായി അല്പം എണ്ണ തേച്ചു കൊടുക്കേണ്ടതാണ്. മുടിയുടെ എല്ലാ ഭാഗത്തും എണ്ണ തേച്ച് സെറ്റ് ആക്കിയ ശേഷം ഹെയർ പാക്ക് കുറേശെയായി കയ്യിൽ എടുത്ത് എല്ലാ ഭാഗത്തും അപ്ലൈ ചെയ്ത് നൽകുക.

റൂട്ട് ഭാഗത്ത് നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം മുടിയിഴകളിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ മുടിയിൽ ഹെയർ പാക്ക് ഇട്ട ശേഷം സ്ട്രൈറ്റ് ആക്കി തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക. കുറച്ചുനേരം ഈ ഒരു ഹെയർ പാക്ക് ഇട്ട ശേഷം വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി കളയാവുന്നതാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം മുടി കഴുകുമ്പോൾ ഷാംപൂ,താളി എന്നിവ പോലുള്ളത് ഉപയോഗിച്ചാൽ ഈ ഒരു പാക്ക് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല.ഈയൊരു ഹെയർ പാക്കിനെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.