വീട്ടിൽ പഴയ ചാക്ക് ഉണ്ടോ.!! മുന്തിരിക്കുല പോലെ കോവക്ക നിറയും.. ഒരു കോവൽ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Kovakka Krishi Tips Using Cement Bag
Kovakka Krishi Tips Using Cement Bag : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങളായിരിക്കും കോവയ്ക്ക ഉപയോഗിച്ചുള്ള തോരനും മറ്റും. വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാവുന്ന കോവൽ വള്ളി എങ്ങനെ കൃഷി ചെയ്ത് എടുക്കണം എന്നത് പലർക്കും അറിയുന്നുണ്ടാകില്ല. വളരെ എളുപ്പത്തിൽ കോവൽ വള്ളി പടർത്തി നിറച്ച് കായകൾ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.
കോവൽ വള്ളി എളുപ്പത്തിൽ പടർത്തി ഇടാനായി ഒരു ചാക്ക് ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്. ഉപയോഗിച്ച് തീർന്ന സിമെന്റിന്റെ പ്ലാസ്റ്റിക് ചാക്ക് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം. അതിനകത്തെ പൊടിയെല്ലാം പൂർണ്ണമായും കളഞ്ഞശേഷം ഒരു ലയർ കരിയില ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചാക്കിന്റെ കനം കുറയ്ക്കാനായി സാധിക്കും. അതിന് മുകളിലായി ജൈവ കമ്പോസ്റ്റ് മിക്സ്
ചെയ്ത് ഉണ്ടാക്കി എടുത്ത് മണ്ണ് ഇട്ടുകൊടുക്കണം. ജൈവ കമ്പോസ്റ്റ് തയ്യാറാക്കാനായി അടുക്കള വേസ്റ്റ് ഉപയോഗിച്ചാൽ മതി. ശേഷം മണ്ണിന് മുകളിലായി കുറച്ച് ചാണകപ്പൊടി കൂടി വിതറി കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ കോവലിന്റെ വള്ളി പിടിച്ച് കിട്ടുന്നതാണ്. പിന്നീട് വീണ്ടും മണ്ണിട്ട് ചാക്ക് ഫിൽ ചെയ്ത് കൊടുക്കണം. അതിന് മുകളിലായി മണ്ണിലേക്ക് ഇറങ്ങി നിൽക്കുന്ന വിധത്തിൽ വെള്ളം ഒഴിച്ചു
കൊടുക്കുക. നന്നായി മൂത്ത കോവലിന്റെ തണ്ട് എടുത്ത് അത് ചാക്കിന്റെ നടുക്കായി നട്ടു കൊടുക്കുക. അതോടൊപ്പം കുറച്ച് കരിയില ഉപയോഗിച്ച് ചെടിക്ക് പുതയിട്ട് കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ കോവൽ വള്ളി പടർത്തി വിടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കായ്കൾ ലഭിച്ചു തുടങ്ങുന്നതാണ്. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ളവർക്ക് തീർച്ചയായും ഈ ഒരു രീതിയിൽ കോവയ്ക്ക കൃഷി ചെയ്ത് നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kovakka Krishi Tips Using Cement Bag credit: POPPY HAPPY VLOGS