അനൂപ് സുമിത്രയെ രക്ഷിക്കുന്നു.!! സുമിത്ര രക്ഷപെട്ട വിവരം മഹേന്ദ്രനെ അറിയിച്ച് വേദിക.!! ഇനി അനൂപിന് ലഭിക്കുന്ന ശിക്ഷ. കുടുംബവിളക്കിൽ പുതിയ ട്വിസ്റ്റ്..
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവിന്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. സുമിത്ര എന്ന വീട്ടമ്മയുടെ റോളിലാണ് മീര പരമ്പരയിൽ തകർത്തഭിനയിക്കുന്നത്. ഒരു സാധാരണവീട്ടമ്മയുടെ ജീവിതസാഹചര്യങ്ങളിൽ നിന്നും സുമിത്രയെ മുന്നോട്ടുനയിക്കുന്നത് അവർ നേരിട്ട കയ്പ്പേറിയ ജീവിതാനുഭവങ്ങളും അവയെ പ്രതിരോധിച്ചുകൊണ്ട്
സധൈര്യം നടന്നുകയറുന്നതുമാണ്. സിദ്ധാർഥ് എന്ന സുമിത്രയുടെ ഭർത്താവ് ഓഫീസിലെ സഹപ്രവർത്തകയോടൊപ്പം പുതുജീവിതം ആരംഭിക്കുന്നതും അതിനെത്തുടർന്ന് സുമിത്ര നേരിടുന്ന പ്രതിസന്ധികളുമാണ് കുടുംബവിളക്ക് പറയുന്നത്. ശ്രീനിലയത്തിന്റെ ആധാരം നഷ്ടപ്പെട്ട വിഷയത്തിൽ പോലും സുമിത്ര ഏറെ പഴി കേൾക്കേണ്ടി വന്നു. ഇപ്പോഴിതാ സുമിത്രയെ മഹേന്ദ്രന്റെ ആൾക്കാർ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. പണം കിട്ടാത്തത് കൊണ്ട്

ഒരു സങ്കേതത്തിൽ നിന്നും മറ്റൊരു താവളത്തിലേക്ക് സുമിത്രയെ കടത്തുകയാണ് മഹേന്ദ്രൻ. അനൂപ് ആണ് മഹേന്ദ്രൻ പറയുന്നതനുസരിച്ച് സുമിത്രയെ തട്ടിക്കൊണ്ടുവന്നതും ഇപ്പോൾ മറ്റൊരിടത്തേക്ക് മാറ്റുന്നതും. പോകുന്ന വഴിയിൽ തന്റെ സങ്കടങ്ങൾ അനൂപിനോട് തുറന്നുപറയുന്ന സുമിത്ര കരയുകയാണ്. കുടുംബവിളക്കിന്റെ പുതിയ പ്രോമോ പറയുന്നതനുസരിച്ച് അനൂപ് സുമിത്രയുടെ രക്ഷകനാവുകയാണ്. വേദികയിൽ നിന്നും സുമിത്ര രക്ഷപെട്ട വിവരം മഹേന്ദ്രൻ
തിരിച്ചറിയുന്നതും കാണാം. എന്നാൽ സുമിത്രയ്ക്ക് കരുതലാകുന്ന അനൂപിനെ കാത്തിരിക്കുന്ന മഹേന്ദ്രന്റെ ശിക്ഷ എന്തായിരിക്കും എന്ന ചോദ്യവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. സുമിത്രയുടെ ദുബായ് യാത്ര മുടങ്ങുമോ എന്ന സംശയം പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാൽ അനൂപ് സുമിത്രയെ തിരികെ ശ്രീനിലയത്തിലെത്തിക്കുന്നതോടെ ആ സംശയവും അപ്രസക്തമാവുകയാണ്. നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. ടെലിവിഷൻ റേറ്റിങ്ങിൽ ചരിത്രം സൃഷ്‌ടിച്ച കുടുംബവിളക്ക് ഏഷ്യാനെറ്റിൽ രാത്രി എട്ട് മണിക്കാണ് സംപ്രേഷണം.
