കുടുംബവിളക്ക് ഇനി കൂടുതൽ കളറാകും.!! അടിതെറ്റിയാൽ സരസ്വതിയും വീഴും, ഒടുവിൽ വീണു.!! ഇനി സരസ്വതിയെ പരിചരിക്കേണ്ടത് വേദിക.!!സുമിത്ര ദുബായ്ക്ക് പറക്കുന്നു.
കാര്യങ്ങൾ തകിടം മറിഞ്ഞു, വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയും പോലെ. സുമിത്രയുടെ ദുബായ് യാത്ര മുടക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയതാണ് വേദികയും സരസ്വതി അമ്മയും. എന്നാൽ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന് പറയും പോലെ സരസ്വതി അമ്മക്ക് അടി തെറ്റിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഇഷ്ടപരമ്പര കുടുംബവിളക്കിൽ അടുത്ത ആഴ്ച വരാനിരിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ സീരിയൽ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയം.
റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന കുടുംബവിളക്കിന് ഏറെ ആരാധകരാണുള്ളത്. വിജയത്തിന്റെ ഓരോ പടികൾ കയറുമ്പോഴും സുമിത്രക്ക് വെല്ലുവിളിയായി വേദിക മുന്നിൽ തന്നെയുണ്ടാകും. ഏറ്റവുമൊടുവിൽ വേദികക്ക് പകരം മഹേന്ദ്രന്റെ ആൾക്കാർ തട്ടിക്കൊണ്ട് പോയതും സുമിത്രയെ തന്നെ. എന്നാൽ അനൂപ് സുമിത്രയെ അവിടെ നിന്നും രക്ഷിച്ചു. വേദികയുടെ ഓരോ ദുഷ്പ്രവൃത്തികൾക്കും
കൂട്ടുനിൽക്കുന്ന സരസ്വതി ഇത്തവണ സുമിത്രയുടെ ദുബായ് യാത്ര മുടക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അവിടെയും പരാജയപ്പെടുന്ന ഇരുവർ ശക്തിയെയാണ് കുടുംബവിളക്കിന്റെ പുതിയ പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. കോണിപ്പടിയിൽ നിന്നും നില തെറ്റി താഴേക്ക് വീഴുന്ന സരസ്വതി അമ്മയെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. അതേ സമയം കിടപ്പിലാകുന്ന സരസ്വതി അമ്മയെ ഇനിയങ്ങോട് വേദിക തന്നെ നോക്കട്ടെ എന്നാണ്
ശിവദാസമേനോന്റെ തീരുമാനം. ദുബായ് യാത്രക്ക് തയ്യാറെടുക്കുന്ന സുമിത്രയെ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. പ്രൊമോയിൽ പറയുന്നതനുസരിച്ച് ഇനിയുള്ള സുമിത്രയുടെ കഥ ദുബായിലാകും. അതിനായി ദുബായ്ക്ക് പോകാൻ തയ്യാറെടുക്കുന്ന സുമിത്രയെ കാണിച്ചുകൊണ്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്. പുതിയ പ്രൊമോ വന്നതോടെ കുടുംബവിളക്ക് ഇനി കൂടുതൽ കളറാകും എന്ന പ്രതീക്ഷയിലാണ് സീരിയൽ ആരാധകർ.