ഇസഹാക്കിനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കളിപ്പാട്ടം ഏതെന്ന് കണ്ടോ ? ചാക്കോച്ചൻ തുറന്നുപറയുമ്പോൾ |Kunchacko boban interview video

Kunchacko boban interview video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് നടൻ കുഞ്ചാക്കോ ബോബന്റെ ഒരു ഫൺ അഭിമുഖമാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി ചാക്കോച്ചൻ പങ്കെടുത്ത ഈ അഭിമുഖത്തിൽ ഒരു റാപ്പിഡ് ഫയർ സെഷൻ അറ്റൻഡ് ചെയ്യുകയായിരുന്നു കുഞ്ചാക്കോ ബോബൻ. പ്രിയചേച്ചിക്ക് നൽകിയ ഏറ്റവും ചിലവേറിയ സമ്മാനമെന്തെന്ന് ചോദിച്ചാൽ ഉത്തരം ഒരു പുഞ്ചിരിയോടെയാണ് താരം പറയുന്നത്, ഞാൻ

തന്നെയാണ് ആ വിലയേറിയ സമ്മാനം എന്ന് പറയുമ്പോൾ ചാക്കോച്ചന്റെ പുഞ്ചിരി ഒരുപക്ഷേ ഒരു പൊട്ടിച്ചിരിയായി മാറുന്നുമുണ്ട്. ഇസഹാക്കിനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കളിപ്പാട്ടം ഏതെന്ന് ചോദിച്ചാൽ ട്രക്ക് എന്നാണ് ചാക്കോച്ചന്റെ ഉത്തരം. ചാക്കോച്ചൻ എന്ന സംവിധായകനെ ഞങ്ങൾക്ക് കാണാൻ സാധിക്കുമോ എന്നൊരു ചോദ്യം, അതിനുത്തരവും അൽപ്പം തമാശ നിറഞ്ഞതാണ്. സിനിമയ്ക്കകത്ത് കാണാം, സംവിധായകന്റെ

കഥാപാത്രമായിട്ട്, അതല്ലാതെ ഒരു സംവിധായകനായി തന്നെ കാണാൻ കഴിയില്ലെന്നാണ് ചാക്കോച്ചൻ പറയുന്നത്. ക്യാമറയുടെ മുൻപിൽ നിൽക്കുമ്പോൾ ഇപ്പോൾ പേടിയുണ്ടോ എന്ന് ചോദിച്ചാൽ ചാക്കോച്ചൻ പറയുന്നത് ഇങ്ങനെ, പേടി അന്നും ഇന്നും ഉണ്ട്, പണ്ട് ഡബ്ബിങ് സമയത്തൊക്കെ പേടി ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ പിന്നെ കൂടുതലും സിങ്ക് ഡബ്ബിങ് ആയപ്പോൾ കുറെ പ്രശ്നങ്ങൾ മാറി. അഭിനയത്തോടൊപ്പം ഡാൻസിലും പ്രതിഭ തെളിയിച്ച

താരമാണ് കുഞ്ചാക്കോ ബോബൻ. മലയാളികൾക്ക് എന്നും അവരുടെ ചോക്കലേറ്റ് നായകനാണ് ചാക്കോച്ചൻ. അനിയത്തിപ്രാവ്, നിറം, പ്രിയം തുടങ്ങിയ ഹിറ്റ് സിനിമകൾ കുഞ്ചാക്കോ ബോബൻ എന്ന നടനെ മലയാളികൾക്ക് ഏറെ പ്രിയങ്കരനാക്കുകയായിരുന്നു. അന്നും ഇന്നും ഒരു യുവനടന്റെ, ചോക്കലേറ്റ് ഹീറോയുടെ ഇമേജ് തന്നെയാണ് ചാക്കോച്ചൻ മലയാളികൾക്കിടയിൽ സ്വന്തമാക്കിയിട്ടുള്ളത്. തിയേറ്ററിൽ ചാക്കോച്ചൻ ചിത്രങ്ങൾക്കൊക്കെയും വൻ കയ്യടിയാണ് ലഭിക്കാറുള്ളത്.