അമ്പോ.!! തിളച്ച വെള്ളത്തിലേക്ക് കുപ്പി ഇട്ടാൽ കാണൂ മാജിക്.!! കുപ്പി ഉണ്ടെങ്കിൽ ഇനി ചൂൽ ഉണ്ടാക്കാൻ ഈർക്കിൽ ഒന്നും വേണ്ട..

Kuppi Kond Chool Undakkan Tip : പണ്ടു കാലങ്ങളിൽ മിക്ക വീടുകളിലും മുറ്റമടിക്കാനും മറ്റും ഉപയോഗിച്ചിരുന്ന ചൂൽ വീട്ടിൽ തന്നെ ഉള്ള ഓല ചീന്തി അതിൽ നിന്നും ഉണ്ടാക്കുന്ന ഈർക്കിൽ കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് അത്തരം ആവശ്യങ്ങൾക്കുള്ള ഓലയും ചൂലും ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ എല്ലാവരും ചൂല് കടയിൽ നിന്ന് വാങ്ങുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടിലുള്ള പഴയ പ്ലാസ്റ്റിക്

കുപ്പികളിൽ നിന്നും വളരെ എളുപ്പത്തിൽ എങ്ങിനെ ഒരു ചൂലുണ്ടാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം പ്ലാസ്റ്റിക് കുപ്പികളിൽ നിന്നും സ്ട്രൈറ്റ് ആയ കുപ്പി കയറുകളാണ് ഉണ്ടാക്കി എടുക്കേണ്ടത്. ആദ്യം പ്ലാസ്റ്റിക് കുപ്പിയുടെ മുകൾ ഭാഗം കട്ട് ചെയ്ത് എടുക്കുകയാണ് വേണ്ടത്. ശേഷം അതിൽ നിന്നും റെക്ടാങ്കിൾ ഷേയ്പ്പിൽ ഒരു പീസ് കട്ട് ചെയ്ത് എടുക്കുക. അതിന്റെ നാല് ഭാഗവും കട്ട് ചെയ്ത്

ഒരേ വലിപ്പത്തിൽ ആക്കിയ ശേഷം രണ്ടായി മടക്കുക. മടക്കിയതിന് കുറച്ച് താഴെയായി ഒരു കത്തി കയറ്റാൻ പാകത്തിൽ ചെറിയ ഒരു ഹോളിട്ട് കൊടുക്കാവുന്നതാണ്.കുപ്പിയിൽ നിന്നും കയർ കട്ട് ചെയ്ത് എടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. അതിനു ശേഷം കുപ്പിയുടെ ബാക്കി ഭാഗത്തിൽ നിന്നും ഒരു സൈഡിൽ ആയി ചെറിയ ഒരു ഭാഗം മുറിച്ച് കൊടുക്കാവുന്നതാണ്. നേരത്തെ തയ്യാറാക്കി വെച്ച കത്തിയിട്ട്

ഗ്യാപ്പിലേക്ക് നാരിന്റെ ഒരു ഭാഗം കയറുന്ന രീതിയിൽ വേണം സെറ്റ് ചെയ്യാൻ. റെക്ടാങ്കിൾ ഭാഗം സെറ്റ് ചെയ്യുമ്പോൾ ഒരു ഭാഗം കുപ്പിയുടെ അകത്തേക്കും മറു ഭാഗം പുറത്തേക്ക് നിൽക്കുന്ന രീതിയിലാണ് സെറ്റ് ചെയ്ത് നൽകേണ്ടത്. അതിനു ശേഷം വളരെ എളുപ്പത്തിൽ കുപ്പിയിൽ നിന്നും നാര് പൊട്ടാത്ത രീതിയിൽ വേർപെടുത്തി എടുക്കാനായി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ansi’s Vlog