എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. ചോറ് ബാക്കി വന്നാൽ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!!|Left Over Rice Breakfast Recipe

Left Over Rice Breakfast Recipe : ബാക്കി വന്ന ചോറ് നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്നുണ്ടോ? ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. മിച്ചം വരുന്ന ചോറ് മികച്ച പ്രഭാത ഭക്ഷണമാക്കി മിനുക്കി എടുക്കാം. ചോറിനെ രുചികരമായ വിഭവമാക്കുന്ന

ഒരു രുചിക്കൂട്ട് ഇതാ. കുറച്ചു ചോറും പിന്നെ നമ്മുടെ അടുക്കളയിൽ ലഭ്യമായ രണ്ടോ മൂന്നോ കൂട്ടും കൂടെ ചേർത്താൽ സംഗതി റെഡി. ആദ്യം 2 കപ്പ് ചോറും ഒരു കൈപ്പിടി ചെറിയുള്ളിയും കുറച്ചു വറ്റൽമുളകും എടുക്കുക. ശേഷം വറ്റൽമുളക് ഒന്ന് ക്രഷ് ചെയ്തെടുത്ത ശേഷം ചെറിയുള്ളിയും ഒന്ന് ചതച്ചെടുക്കുക. അമ്മിയിൽ അരച്ചെടുത്താൽ രുചി കൂടും. അല്ലെങ്കിലും അമ്മിയിൽ അരച്ച

വിഭവങ്ങൾ പഴമയുടെ രുചിയോർമ്മകൾ നൽകുന്നതാണ്. ഇനി ഒരു പാനിൽ നല്ല നാടൻ വെളിച്ചെണ്ണ ഒഴിക്കുക. നെയ്യൊഴിച്ചാൽ രുചി കൂടും. ശേഷം ചതച്ച് വച്ച ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വാട്ടിയെടുക്കുക. ശേഷം ചതച്ചു വച്ച വറ്റൽമുളകും ചേർത്ത് കൊടുത്ത്‌ നന്നായി പച്ച മണം മാറുന്ന വരെ വഴറ്റിയെടുക്കുക. ഇനി നമ്മുടെ ബാക്കി വന്ന ചോറ് ചേർത്ത്‌ നന്നായി ഇളക്കി യോജിപ്പിക്കുക.

ഉച്ചക്ക് കറിയൊന്നും ഉണ്ടാക്കാൻ കഴിയാതെ വിഷമിച്ചിരുന്ന അമ്മമാർക്ക് ഈ വിഭവം ഒരു കിടിലൻ ഓപ്ഷൻ ആണ് കെട്ടോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപി എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ കാണുക. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Bismi Kitchen