524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്; വെറും 7 ലക്ഷം രൂപയിൽ സൗകര്യങ്ങൾക്ക് വിട്ടു വീഴ്ചയില്ലാതെ പണിത വിസ്മയം!! |Low budget home tour Malayalam
Low budget home tour Malayalam: കാണുന്നവർക്ക് എല്ലാം ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ചേർത്തലയിലെ വ്യാപാരിയായ സജീർ 524 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മനോഹരമായ വീട്. നീല ഓട് മേഞ്ഞ് പുറംകാഴ്ച്ചയിൽ ഭംഗിയുള്ളതാക്കി മാറ്റിരിക്കുകയാണ്. ക്ലാഡിങ് ടൈലുകൾ ഇട്ട ചെറിയ സിറ്റ്ഔട്ട് ഏവരെയും ആകർഷിക്കുന്നു. 7 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവ്.
വെള്ളയും കറുപ്പ് ഇടം കലർന്ന വെട്രിഫൈഡ് ടൈലുകൾ വിരിച്ച ചെറിയ ഹാളാണ് കയറി ചെല്ലുമ്പോൾ തന്നെ കാണാൻ സാധിക്കുന്നത്. സ്വീകരണ മുറിയിലെ ഇടത് വശത്താണ് ഈ വീടിന്റെ രണ്ട് കിടപ്പ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. അടുത്ത് തന്നെ ഒരു വാഷ് കൌണ്ടർ നൽകിട്ടുണ്ട്. ആദ്യ മുറിയിലെ വിശേഷങ്ങൾ നോക്കുമ്പോൾ വെള്ള നിറം കൊണ്ട് നിലവും, ചുമരും, ജനാലുകളും ഏറെ ഭംഗിയുള്ളതാക്കി മാറ്റിരിക്കുന്നു.
110 ചതുരശ്ര അടി വിസ്താരമുള്ള അത്യാവശ്യം വലിപ്പമുള്ള മുറിയാണ് ഉള്ളത്. വളരെ സാധരണ രീതിയിലാണ് മാസ്റ്റർ കിടപ്പ് മുറി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്രൂം കാണാം. ചെറിയ അടുക്കളയുടെ വിശേഷങ്ങൾ കണ്ടു നോക്കാം. പരിമിതമായ സ്ഥലമായത് കൊണ്ട് ഒരാൾക്ക് നിന്ന് പെരുമാറാൻ കഴിയുന്ന ഇടമേ അടുക്കളയിലുള്ളു.
സീലിംഗ് പണികൾ ഇനിയും പൂർത്തികരിക്കാൻ ഉണ്ട്. എന്നാലും വീടിന്റെ ഉൽകാഴ്ച്ചയും, പുറംകാഴ്ച്ചയും വളരെയധികം ഭംഗിയായതിനാൽ ആർക്കും ഇത്തരമൊരു വീട് ഇഷ്ടപ്പെടുന്നതാണ്. സാധാരണകാർക്കും, ചിലവ് കുറഞ്ഞ വീട് നോക്കുന്നവർക്കും ഇത്തരമൊരു വീട് മാതൃകയാക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് അത്യാവശ്യം എല്ലാ സൗകര്യങ്ങൾ അടങ്ങിയ ഒരു കുഞ്ഞൻ വീട് സാധാരണകാർക് സ്വർഗ്ഗമാക്കി മാറ്റാവുന്നതാണ്.
- Location – Cherthala
- Owner – Sajeer
- Total Area – 524 SFT
- Budget – 7 Lacs
- 1) Sitout
- 2) ) living Cum Dining Hall
- 3) 2 bedroom
- 4) Master Bedroom + Bathroom
- 5) Kitchen