മലയാള സിനിമയിലേക്ക് മമ്മൂട്ടി കൈപ്പിടിച്ച് കൊണ്ടുവന്ന നായിക!! ഈ താരത്തെ ആരാണെന്ന് മനസ്സിലായോ??.!! | Malayalam latest actress childhood photo

malayalam latest actress childhood photo Viral: അരങ്ങേറ്റ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി നായികമാരുണ്ട്. അവരിൽ ഒരാളുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പയ്യന്നൂർകാരിയായ ഈ താരം പഠിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ താരത്തെ മലയാള സിനിമ ലോകത്തേക്ക് കൈപ്പിടിച്ച് കൊണ്ടുവന്നത്.

ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലെ പ്രശസ്ത ഛായാഗ്രഹകൻ കെയു മോഹനന്റെ മകളും, ഇന്ന് മലയാളം, തമിഴ് സിനിമ ഇൻഡസ്ട്രികളിൽ തിളങ്ങി നിൽക്കുന്ന നടിയുമായ മാളവിക മോഹനന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ പിതാവിനെ പോലെ ഒരു സിനിമാറ്റോഗ്രാഫറോ സംവിധായികയോ ആകണമെന്ന പ്രതീക്ഷയിൽ, മാസ് മീഡിയയിൽ മാളവിക ബിരുദം പൂർത്തിയാക്കി. എന്നാൽ, ആ പ്രതീക്ഷകളെയെല്ലാം മാറ്റിമറിച്ചത് മമ്മൂട്ടി ആയിരുന്നു.

കെയു മോഹനന്റെ ഒരു പരസ്യ ചിത്രത്തിലാണ് മാളവിക മോഹനൻ ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടിയോടൊപ്പം ആണ് പരസ്യ ചിത്രത്തിൽ മാളവിക പ്രത്യക്ഷപ്പെട്ടത്. തുടർന്ന് മാളവികക്ക് അഭിനയത്തിൽ താല്പര്യമുണ്ടോ എന്ന് അന്വേഷിച്ച മമ്മൂട്ടി, ‘പട്ടം പോലെ’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി ഒരു കഥാപാത്രം വാഗ്ദാനം ചെയ്യുകയായിരുന്നു. അളകപ്പൻ സംവിധാനം ചെയ്ത 2013-ൽ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ സിനിമ അരങ്ങേറ്റം കുറിച്ചത്.

തുടർന്ന്, ആസിഫ് അലിയുടെ നായികയായി ‘നിർണായകം’ എന്ന ചിത്രത്തിൽ അഭിനയിച്ച മാളവിക, ശേഷം കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളവിക, ‘പേട്ട’, ‘മാസ്റ്റർ’, ‘മാരൻ’ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ ഭാഗമായി. ഏറ്റവും ഒടുവിൽ ‘ക്രിസ്റ്റി’ എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.malayalam latest actress childhood photo