
Mango Pickle Recipe : പച്ചമാങ്ങ കൊണ്ട് തയ്യാറാക്കുന്ന അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. പച്ചമാങ്ങയുടെ വലിപ്പവും രുചിയും അനുസരിച്ച് വ്യത്യസ്ത രീതികളിലാണ് അച്ചാറുകൾ തയ്യാറാക്കുന്നത്. എന്നാൽ കൂടുതലായും വലിപ്പമുള്ള പച്ചമാങ്ങകൾ ചെറിയ കഷണങ്ങളായി അപ്പോഴത്തെ ആവശ്യത്തിന് അച്ചാർ തയ്യാറാക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ വലിപ്പമുള്ള പച്ചമാങ്ങകൾ കിട്ടുമ്പോൾ അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാവുന്ന ഒരു മാങ്ങ അച്ചാർ എങ്ങിനെ തയ്യാറാക്കാം എന്നതിനെപ്പറ്റി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി പച്ചമാങ്ങ നല്ലതുപോലെ കഴുകി വെള്ളമെല്ലാം പൂർണമായും തുടച്ചു കളഞ്ഞ് നീളത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത പച്ചമാങ്ങയുടെ കഷണങ്ങൾ ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിറ്റേദിവസം അച്ചാർ തയ്യാറാക്കുന്നതിനു മുൻപായി അതിലേക്കു ആവശ്യമായ ചേരുവകൾ റെഡിയാക്കി എടുക്കണം. അതിനായി ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കടുകിട്ട് വറുത്തു മാറ്റിവയ്ക്കുക.
അതേ പാനിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടിയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം രണ്ട് തണ്ട് കറിവേപ്പില കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കണം. അതേ പാനിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കായം കൂടിയിട്ട് മൂപ്പിച്ച് എടുക്കുക. ചൂടാക്കിയെടുത്ത ചേരുവകളെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് തരികൾ ഇല്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. നേരത്തെ പാനിൽ ഒഴിച്ച എണ്ണയിലേക്ക് ചൂടാക്കി വെച്ച മുളകുപൊടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒന്ന് വഴറ്റിയെടുക്കുക.
ശേഷം റസ്റ്റ് ചെയ്യാനായി വെച്ച മാങ്ങ കഷണങ്ങൾ അതിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് ഇളക്കിയശേഷം പൊടിച്ചുവെച്ച കടുകിന്റെ കൂട്ടുകൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കിയെടുത്ത മാങ്ങ അച്ചാർ എയർ ടൈറ്റ് ആയ ഗ്ലാസ് കണ്ടൈനറുകളിൽ അല്പം എണ്ണ ഒഴിച്ച ശേഷം ഒഴിച്ച് സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാൻ സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mango Pickle Recipe Credit : BeQuick Recipes