ഗൗരവത്തിൽ നൃത്തം തുടങ്ങി; ചുവടുമറന്നപ്പോൾ പുഞ്ചിരിച്ചു; നൃത്ത വീഡിയോ പങ്കുവച്ച് മഞ്ജു വാര്യർ..!! | Manju Warrier Posted New Dance Video

Manju Warrier Posted New Dance Video : ലോക നൃത്തദിനത്തിൽ തന്റെ നൃത്തപരിശീലന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. വീട്ടിൽ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ വിഡിയോയാണ് നടി സ്വയം പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പരിശീലിക്കുന്നതിനിടെ ചുവടുകൾ മറന്നുപോയ മഞ്ജു അത് മനസ്സിലാക്കി ചെറുചിരിയോടെ നൃത്തം തുടരുന്നതാണ് വീഡിയോ. അതുവരെ ഗൗരവത്തിൽ നൃത്തം ചെയ്തിരുന്ന മഞ്ജു ചുവടുകൾ മറന്നപ്പോൾ ചിരിക്കുകയാണ്.

ഗൗരവത്തിൽ നൃത്തം തുടങ്ങി

ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽനിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ഏറ്റവും മികച്ച ഗുരു എന്ന ക്യാപ്ഷനോടെ താരത്തിന്റെ നൃത്താധ്യാപികയായ ഗീതാ പത്മകുമാറിനെയും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റായും സ്റ്റോറിയായും ഷെയർ ചെയ്ത വീഡിയോ ഗീതാ പത്മകുമാർ റീഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകംതന്നെ നിരവധിപേരാണ് താരത്തിനോട് അഭിപ്രായം പറയുന്നത്. താരത്തിനോട് അഭിനന്ദനങ്ങളും സ്നേഹവും നൽകുന്നുണ്ട്.

ചുവടുമറന്നപ്പോൾ പുഞ്ചിരിച്ചു

മലയാളത്തിൽ പകരം വെക്കാനില്ലാത്ത താരമാണ് മഞ്ജുവാരിയർ. തന്റെ സ്വകാര്യ ജീവിതത്തോടും അഭിനയജീവിതത്തോടും നീതിപുലർത്തിയാണ് താരം മുന്നോട്ടുപോകുന്നത്. നടി ഇപ്പോൾ ചെയുന്ന സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിൽ മഞ്ജുവിന്റെ പ്രകടനം അതിമനോഹരമായിരുന്നു. ആരെയും ആകർഷിക്കുന്ന വിധത്തിലായിരുന്നു പ്രകടനം. ലാലേട്ടനെയും പൃഥ്വിയെയും കടത്തി വെട്ടുന്നതായിരുന്നു പ്രകടനം എന്ന്നായിരുന്നു ആരാധകരുടെ അഭിപ്രായം.

താരം സമൂഹമാധ്യമത്തിൽ ആക്റ്റീവ് ആണ്. സിനിമ വിശേഷങ്ങളും തന്റെ പുതിയ ഫോട്ടോകളും കുടുംബ വിശേഷങ്ങളും പങ്കുവക്കാറുണ്ട്. മഞ്ജു ഇപ്പോൾ തമിഴ് സിനിമയിലും അഭിനയം തുടങ്ങിയിട്ടുണ്ട്. പ്രിയ താരം ധനുഷിന്റേയും വിജയ് സേതുപതിയുടെയും രജനി കാന്തിന്റെയും പെയർ ആയി അഭിനയിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഉള്ളതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമായി മഞ്ജു മാറിയിരിക്കുന്നു. Manju Warrier Posted New Dance Video