ഒരു ചെറുനാരങ്ങ മതി.!! മാറാലയും ചിലന്തി വലയും ഇനി വീട്ടിൽ വരില്ല.. കാണാതെ പോയാൽ നഷ്ടം തന്നെ.!! | Marala Cleaning Trick Using Lemon

Marala Cleaning Trick Using Lemon : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും റൂഫിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകൾ എപ്പോഴും ശ്രദ്ധയിൽ പെടണമെന്നില്ല. മാത്രമല്ല എത്ര തവണ തട്ടിക്കളഞ്ഞാലും മാറാല ആ ഭാഗങ്ങളിൽ വീണ്ടും വന്നു കൊണ്ടേയിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം.

എട്ടുകാലി ശല്യം അഥവാ മാറാലയുടെ പ്രശ്നം ഉള്ള ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു ചെറുനാരങ്ങ മുറിച്ച് അതിന്റെ നീര് വെള്ളത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. നല്ല പുളിയുള്ള നാരങ്ങയാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ ഫലം ലഭിക്കുന്നതാണ്.

ശേഷം ഒരു ചെറിയ തുണിയെടുത്ത് അത് തയ്യാറാക്കി വെച്ച മിശ്രിതത്തിൽ മുക്കുക. മാറാല വടിയുടെ തുടയ്ക്കാനായി ഉപയോഗിക്കാത്ത അറ്റത്ത് വെള്ളത്തിൽ മുക്കിയ തുണി ചുറ്റി കൊടുക്കുക. ഈയൊരു തുണി ഉപയോഗപ്പെടുത്തി മാറാല ശല്യം ഉള്ള ഭാഗങ്ങളിലെല്ലാം തുടച്ച് എടുക്കുകയാണെങ്കിൽ എട്ടുകാലി ശല്യം എളുപ്പത്തിൽ ഇല്ലാതാക്കാനായി സാധിക്കും. മാത്രമല്ല ഒരിക്കൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് കുറച്ചു കാലത്തേക്ക് ആ ഭാഗങ്ങളിൽ മാറാല പിടിക്കുന്ന പ്രശ്നവും ഉണ്ടാകില്ല.

എപ്പോഴും മാറാല വടി ഉപയോഗിച്ച് മാത്രം പൊടി തട്ടിയെടുക്കുന്ന ആളുകൾക്ക് ഈയൊരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. മാത്രമല്ല കർട്ടന്റെ ഭാഗങ്ങൾ, അടുക്കളയിലെ തിട്ടിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈയൊരു മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Marala Cleaning Trick Using Lemon Credit : Malappuram Thatha Vlog by ridhu