കൊതിപ്പിക്കും രുചിയിൽ പച്ചരി ചോറ്.!! കുക്കറിൽ ഒറ്റ വിസിൽ മതി; ആരും പ്രതീക്ഷികാത്ത രുചിയിൽ.!! | Masala White Rice Recipe

Masala White Rice Recipe : പച്ചരി കൊണ്ടൊരു അടിപൊളി ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒന്നര കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. ഒന്നര കപ്പ് പച്ചരി വച്ച് ഉണ്ടാക്കുന്ന ചോറ് ഏകദേശം 3 ആൾക്കാർക്ക് കഴിക്കാവുന്നതാണ്. പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം കുതിർത്താൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. വെള്ളം വാർത്ത വെച്ചതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്രഷർകുക്കർ അടുപ്പത്തേക്ക് വയ്ക്കുക. കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾസ്പൂൺ നെയ്യ്

ചേർത്തു കൊടുക്കുക. നെയ്മീന് പകരം ബട്ടറോ ഓയിലോ ഉപയോഗിക്കാവുന്നതാണ്. നെയ് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം, ഒരു സ്പൂൺ വെളുത്തുള്ളി,രണ്ട് പച്ചമുളക് അരിഞ്ഞതും മൂന്ന് വറ്റൽ മുളക് പകുതിമുറിച്ചതും ചേർത്ത് നന്നായി ഇളക്കുക. ഒരു 30 സെക്കൻഡ് ഓളം നന്നായി ഇളക്കുക. അതിനുശേഷം ഒരു മീഡിയം സൈസ് സബോള പകുതി അരിഞ്ഞതും വേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. എല്ലാം കൂടി ഒന്നു മിക്സ് ആയതിനുശേഷം അതിലേക്ക് ഒരു കപ്പ്‌ തേങ്ങ ചേർത്തുകൊടുക്കാവുന്നതാണ്.

How To Make Masala White Rice

ഇവയെല്ലാം കൂടി നന്നായി വഴറ്റിയതിനുശേഷം ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. ഒന്നര കപ്പ് പച്ചരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന അളവിലാണ് ഇവിടെ എടുത്തിരിക്കുന്നത്.വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷംവെള്ളം തിളക്കേണ്ട ആവശ്യമില്ല. അതിനു മുൻപ് തന്നെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന പച്ചരി പ്രഷർകുക്കറിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അരിയും വെള്ളവും തമ്മിൽ നന്നായി ഇളക്കി ചേർത്ത് അതിനുശേഷം

കുക്കറടച്ചുവെച്ച് മീഡിയം ഫ്ലെയിമിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. ഒരു വിസിലിന് ശേഷം നന്നായി ഏയറൊക്കെ കളഞ്ഞ് പ്രഷർകുക്കർ തുറന്ന് ചോറ് നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. നേരത്തെ ചേർത്ത് മുകളിലായി വന്നു നിൽക്കുന്നത് കാണാം ഇത് നന്നായി മിക്സ് ചെയ്ത് ചേർക്കാവുന്നതാണ്. ഒട്ടും തന്നെ കറിയും ആവശ്യമില്ലാതെ ചോറ് രുചിയോട് കൂടി നമുക്ക് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Masala White Rice Recipe Credit : Kannur kitchen

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)