മട്ടയരി ഒരു തവണ ഇങ്ങനെ ചെയ്യൂ 😍😍 ഇത് തീർച്ചയായും ഞെട്ടിക്കും.!! നിങ്ങൾ ഇതുവരെ ഉണ്ടാക്കിയുണ്ടാവില്ല ഇങ്ങനെ ഒരു വിഭവം 😋👌

എല്ലാവരുടെയും വീടുകളിൽ മട്ടയരി ഉണ്ടായിരിക്കും. മട്ടയരി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവം ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും നിങ്ങളാരും തന്നെ ഇത് ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ഈ ഒരു വിഭവം തയ്യാറാക്കുന്നതിന് ഒന്നര കപ്പ് മട്ടയരിയാണ് ആവശ്യമായത്. മട്ടയരി ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു നല്ലതുപോലെ കഴുകിയെടുക്കുക.

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം കഴുകി വെച്ച മട്ടരിയിലേക്ക് ഈ വെള്ളം ഒഴിച്ച് ഒന്നര മണിക്കൂർ കുതിർത്താൻ വെക്കണം. അരി കുതിർന്ന ശേഷം മിക്സിയുടെ ജാറിൽ അരച്ചെടുക്കുകയാണ് ചെയ്യുന്നത്. അരി അരക്കുന്നതിന്റെ കൂടെ അരകപ്പ് തേങ്ങാ, ഏഴു ചുവന്നുള്ളി, ഒരു ടീസ്പൂൺ പെരിംജീരകം തുടങ്ങിയവയും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കാം. തരികളോട് കൂടിയ പരുവത്തിലാണ് അരക്കെണ്ടത്.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം അരകപ്പ് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. ബോള് പോലെ ഉരുട്ടിയെടുക്കുവാനുള്ള പാകത്തിന് ആണ് അരിപ്പൊടി കുഴച്ചെടുക്കേണ്ടത്. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കൂടുതൽ രുചിക്കായി ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കാവുന്നതാണ്. മാവ് ചെറിയ കട്ടിയിൽ പരത്തിയെടുത്ത ശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sruthis kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.