
ഒരു തുള്ളി ഓയിലോ മുട്ടയോ ഇല്ലാതെ.. വെറും ഒറ്റ മിനിറ്റിൽ അടിപൊളി മയോണൈസ്.!! | Mayonnaise Recipe Without Oil
Mayonnaise Recipe Without Oil : ഒരു തുള്ളി പോലും എണ്ണയോ മുട്ടയോ ഉപയോഗിക്കാതെ ഹെൽത്തി ആയിട്ടുള്ള ഒട്ടും രുചി കുറയാത്ത മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി രണ്ടു കപ്പ് അളവിൽ പാലെടുത്ത് ഒരു പാനിൽ വെച്ച് ചൂടാക്കി എടുക്കുക.ഫ്രെയിം വളരെ കുറച്ച് വെച്ച് നന്നായി ചൂടാക്കി എടുക്കുക. പാല് ഒരിക്കലും പതഞ്ഞു പൊങ്ങാതെ ശ്രദ്ധിക്കണം. പാല് പതഞ്ഞു പൊങ്ങിയാൽ അതിൽ പാട കെട്ടാൻ സാധ്യതയുണ്ട്.
Ingrediants
- Milk
- Lemon Juice
- Garlic
- Salt
- Sugar
- Vinegar

How To Make Mayonnaise Recipe Without Oil
പാല് പാനിൽ വെച്ച് തന്നെ തിളക്കുന്നതിനു മുൻപ് വരെ നന്നായി ഒരു സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക. പാല് ഏകദേശം തിളച്ചു വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾസ്പൂണോളം ചെറുനാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി ചേർത്തു കൊടുക്കുക. ആദ്യം ഒരു സ്പൂൺ ചേർത്തതിനുശേഷം പിന്നീട് ബാക്കി അര സ്പൂൺ ചേർത്താൽ മതിയാകും. നാരങ്ങാനീര് ചേർത്ത് ഉടനെ തന്നെ സ്പൂൺ ഉപയോഗിച്ച് ഇളക്കി കൊടുക്കുക. ഒരുപാട് തിരക്കിട്ട് ഇളക്കേണ്ട ആവശ്യമില്ല. തിളച്ച ചെറുനാരങ്ങ നീര് ചേർത്ത് പാലിനെപിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ വളരെ സാവധാനത്തിൽ സ്പൂൺ കൊണ്ട് അളക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അങ്ങനെ സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുമ്പോൾ പാല് പിരിഞ്ഞു വരുന്നതായി കാണാം. മുഴുവനായും പാല് പിരിഞ്ഞു വരുന്നില്ല എങ്കിൽ കുറച്ചുകൂടി നാരങ്ങാനീരും വിനാഗിരിയോ ചേർത്തു കൊടുക്കാവുന്നതാണ്. ചൂടാറിയ ശേഷം അരിച്ചെടുക്കാവുന്നതാണ്. അടിച്ചെടുത്തത് മിക്സി ജാറിലേക്ക് മാറ്റുക. അടിച്ചെടുക്കുമ്പോൾ സ്പൂൺ കൊണ്ട് അമർത്തി വെള്ളം ഊറ്റി എടുക്കേണ്ട യാതൊരു ആവശ്യവുമില്ല.
ഇനി ഇതിലേക്ക് ഒരു വെളുത്തുള്ളിയുടെ അല്ലി ചെറുതാക്കി അരിഞ്ഞ് ർത്തു കൊടുക്കുക. പാകത്തിനുള്ള ഉപ്പും കാൽ ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കാവുന്നതാണ്. ചെറുനാരങ്ങ നീരിന് പകരം വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ഇത്രയും ചേർത്തുകൊടുത്ത ശേഷം മിക്സിയിൽ നല്ലപോലെ അടിച്ചെടുത്താൽ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള മയോണൈസ് തയ്യാറായി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Mayonnaise Recipe Without Oil Credit : NIDHASHAS KITCHEN