മയോനൈസ് ഒറ്റതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 മുട്ടയും ഓയിലും വേണ്ട.!! എത്ര വേണമെങ്കിലും കഴിക്കാം 👌👌|mayonnaise-without-egg-and-oil

mayonnaise-without-egg-and-oil : മയോണിസ് അതെന്താ എന്ന ചോദ്യം മാറി മയോണിസ് ഇല്ലേ എന്ന് ചോദ്യത്തിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം ഇപ്പോൾ. അന്യ നാട്ടിൽ എവിടെയോ ചിക്കന്റെ കൂടെ ഒന്നു തൊട്ടു കൂട്ടാൻ ആയിട്ട് ഉണ്ടാക്കിയെടുത്ത ഒരു വിഭവം. പക്ഷേ ഇപ്പോൾ ഒരു പാത്രം മയോണിസ് ഉണ്ടെങ്കിലെ ചിക്കൻ കഴിക്കൂ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം. കുട്ടികൾക്കും വളരെ പ്രിയം തന്നെ.

മുട്ടയും എണ്ണയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് ഇത്. പച്ച മുട്ട ചേർത്ത് ഉണ്ടാക്കുന്നത്‌ കൊണ്ട് തന്നെ വേഗത്തിൽ ബാക്റ്റീരിയ ഉണ്ടാകുന്ന ഒന്നാണ് ഇത്. അതും ചൂടുള്ള കാലാവസ്ഥയിലും കൂടെ ആണെങ്കിൽ അതിൽ വേഗം ഉണ്ടാകുന്നു. ഈ അവസ്ഥയിൽ മുട്ടയും എണ്ണയും ഒന്നുമില്ലാതെ ഡയറ്റ് ശ്രദ്ധിക്കുന്നവർക്കും കൂടി പറ്റിയ ഒരു മയോണിസ് നമുക്ക് തയ്യാറാക്കി നോക്കാം. പേടികൂടാതെ കുട്ടികൾക്ക്

കൊടുക്കയും ചെയ്യാം. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി കപ്പലണ്ടി, പഞ്ചസാര, ഉപ്പ്, നാരങ്ങ ഇത്രയും ആണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു കപ്പ് കപ്പലണ്ടി ഒരു പാത്രം വെള്ളത്തിൽ കുറച്ച് സമയം കുതിരാൻ വയ്ക്കുക. ശേഷം മിക്സിയുടെ ജാർലേക്ക് രണ്ട് സ്പൂൺ നാരങ്ങാനീര് ഒഴിക്കുക, ഒപ്പം കുറച്ച് പഞ്ചസാരയും, ഉപ്പും, ചേർത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് കപ്പലണ്ടി കുതിർത്തത് ചേർത്ത്

നന്നായി അരച്ചെടുക്കണം. കൂടിയ സ്പീഡിൽ 4 മിനിറ്റു നേരം മിക്സിയിൽ അടിതെടുത്താൽ അടിപൊളി മയോനൈസ് റെഡി. വളരെ ഹെൽത്തിയും, രുചികരമാണ് ഈ മയോണിസ്, വേഗത്തിൽ ഉണ്ടാക്കാനും പറ്റും, യാതൊരുവിധ പേടിയും ഇല്ലാതെ കഴിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.