മിക്‌സി ഇനി എത്ര വർഷം ഉപയോഗിച്ചാലും കേടാകില്ല.!! കടക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം.. | Mixi Spoon Useful Tips
Mixi Spoon Useful Tips : അടുക്കള ജോലികളിൽ ഒഴിച്ചു കൂടാനാവാത്ത ഉപകരണങ്ങളിൽ ഒന്നാണല്ലോ മിക്സി. അരക്കാനും പൊടിക്കാനും ആയി സ്ഥിരമായി ഉപയോഗിക്കുന്ന മിക്സി പെട്ടെന്ന് കേടായി പോകാനുള്ള സാഹചര്യങ്ങളും വളരെ കൂടുതലാണ്. എന്നാൽ യാതൊരു കേടും കൂടാതെ കൂടുതൽ കാലം മിക്സി ഉപയോഗപ്പെടുത്താനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ഉപയോഗിച്ച്
കൊണ്ടിരിക്കുന്ന മിക്സി എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. മിക്സി വൃത്തിയാക്കാനായി ഒരു സൊലൂഷൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, വിനാഗിരിയും, അര മുറി നാരങ്ങയും പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലായനിയുടെ കൂട്ട് ഒരു ബ്രഷ് ഉപയോഗിച്ച് മിക്സിയുടെ
എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞാൽ ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ മിക്സിയുടെ എല്ലാ ഭാഗവും വൃത്തിയായി കിട്ടുന്നതാണ്. എന്നാൽ ജാർ വയ്ക്കുന്ന ഭാഗങ്ങളിൽ അടിഞ്ഞിരിക്കുന്ന കറകൾ കളയുക എന്നത് അത്ര എളുപ്പമല്ല. അത് കളയാനായി ബ്രഷിന്റെ അറ്റത്ത് ഒരു ടിഷ്യൂ പേപ്പർ ചുറ്റിക്കൊടുത്ത ശേഷം വൃത്തിയാക്കി എടുക്കാവുന്നതാണ്. മിക്സിയുടെ ചെറിയ ഇടുക്കുകളിൽ പിടിച്ച കറകൾ കളയാനായി ഉപയോഗിക്കാത്ത
മരുന്നിന്റെ സ്ട്രിപ്പ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി. സ്ഥിരമായി ഉപയോഗിക്കുന്ന ജാറുകളുടെ വാഷർ ലൂസായി ഇരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത് ഒഴിവാക്കാനായി ഒന്നുകിൽ വാഷർ വരുന്ന ഭാഗം കുറച്ചുനേരം ഫ്രീസറിൽ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കിൽ വാഷറിൽ ഒരു റബ്ബർ ബാൻഡ് ഇട്ട് ടൈറ്റാക്കിയ ശേഷം ഉപയോഗിക്കുകയും ചെയ്യാം. മിക്സി വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Mixi Spoon Useful Tips credit : shareefa shahul