ലോ ബഡ്‌ജറ്റിൽ 2050 ചതുരശ്ര അടിയുള്ള 3BHK വീട്.!! ഓരോ വർക്ക്സും അതിമനോഹരം. വീട് കൂടുതലായി കാണാം |Modern 3bhk home design

Modern 3bhk home design: 2050 ചതുരശ്ര അടിയുള്ള ഒരു വീട് വരും 25 ലക്ഷം രൂപയ്ക്ക് ചെയ്യാൻ കഴിയോ എന്ന ചോദ്യത്തിനു മറുപടിയുമായിട്ടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്ന വീട്. വീടിന്റെ സിറ്റ്ഔട്ടുകൾ തന്നെ നോക്കുകയാണെങ്കിൽ ചെടികൾ കൊണ്ട് നിറച്ചിരിക്കുകയാണ്. തൂന്നുകളിൽ കല്ലുകളുടെ വർക്ക്‌സും ഫ്ലോറിലാണെൽ ഗ്രാനൈറ്റും ടൈൽസുകൾ കൊണ്ട് ഭംഗിയാക്കിരിക്കുകയാണ്. പ്രധാന വാതിൽ മഹാഗണി തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ പുറത്ത് കണ്ട അതേ കല്ലുകളുടെ വർക്സാണ് തൂണുകളിലും കാണാൻ സാധിക്കുന്നത്. ഇന്റീരിയർ വർക്ക്‌സാണ് ഏറ്റവും കൂടുതൽ എടുത്തു പറയേണ്ടത്. ഓരോ വർക്ക്സും അതിമനോഹരമാക്കിരിക്കുന്നതായി കാണാം. ലിവിങ് ഏരിയയിലേക്ക് കടക്കുമ്പോൾ എൽ ആകൃതിയിൽ ഒരുക്കിരിക്കുന്നത് സോഫ സെറ്റുകളാണ്. മെറ്റൽ ഫ്രെയ്മിലാണ് സോഫ സെറ്റ് നിർമ്മിച്ചിരിക്കുന്നത്.

സീലിംഗാണ് ഈ വീടിനെ ഏറ്റവും കൂടുതൽ ആകർഷിതമാക്കിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ പാർട്ടിഷൻ കാണാം. ആറ് പേർക്കിരിക്കാൻ കഴിയുന്ന ഒരു ഡൈനിങ് മേശയും കസേരകളും ഒരുക്കിരിക്കുന്നതായി കാണാം. അടുക്കളയാണെങ്കിൽ മോഡ്ലർ കിച്ചനാണ്. മുകൾ ഭാഗം ടൈൽസുകൾ കൊണ്ടാണ് ചെയ്തിരിക്കുന്നത്. കബോർഡുകൾ പിവിസി വെച്ചാണ് ചെയ്‌തിരിക്കുന്നത്. അത്യാവശ്യം സ്റ്റോറേജ് യൂണിറ്റുകളും കാണാം.

ഒരുപോലെയുള്ള രണ്ട് കിടപ്പ് മുറികളാണ് താഴെ വന്നിരിക്കുന്നത്. വളരെ സിമ്പിലായ ഡ്രസിങ് മേശ, മൂന്ന് വാതിലുകലുള്ള കാബോർഡുകൾ അതുപോലെ തന്നെ മുറികൾക്ക് ഇണങ്ങിയ നിറങ്ങളാണ് നൽകിരിക്കുന്നത്. പടികൾ കയറി ഫസ്റ്റ് ഫ്ലോറിൽ കയറുമ്പോൾ തന്നെ ഓപ്പൻ കിടപ്പ് മുറിയാണ് കാണാൻ സാധിക്കുന്നത്. ബാൽക്കണി ഏരിയ അതിനൊടപ്പം ചേർന്ന് തന്നെ ഒരുക്കിട്ടുണ്ട്. പരമാവധി ലോ ബഡ്ജറ്റിലാണ് മുഴുവൻ കാര്യങ്ങളും ചെയ്യാൻ ശ്രെമിച്ചിരിക്കുന്നത്.video credit: Dr. Interior