മമ്മൂട്ടി തന്റെ സഹോദരനും ഏറെഅടുത്ത സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ് അതിൽ എന്താണ് തെറ്റ്; ശബരിമല വഴിപാടിനെ കുറിച്ച് പ്രതികരിച്ച് മോഹൻലാൽ..!! | Mohanlal Calls Sabarimala Offering For Mammootty

Mohanlal Calls Sabarimala Offering For Mammootty : മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയിൽ മാത്രമല്ല വെക്തി ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിലും സിനിമ റിലീസ് ചെയുന്ന ദിവസങ്ങളിലും പരസ്പരം ആശംസകൾ നേരാറുണ്ട്. ശബരിമലയിൽ ദർശനത്തിന് പോയ മോഹൻലാൽ മമ്മുട്ടിക്ക് വേണ്ടി വഴിപാട് നടത്തിയതിന്റെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മമ്മൂട്ടി ദേഹാസ്വാസ്ഥ്യം മൂലം സിനിമ ഷൂട്ടിംഗ് നിർത്തിവച്ചതിനു ശേഷമാണ് മോഹൻലാൽ ശബരിമലയിൽ പോയത്. മമ്മൂട്ടിക്ക് കാൻസർ ആണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. എന്നാൽ ഇതിനെ തള്ളിക്കൊണ്ട് പിആർ ടീമും രംഗത്തെത്തിയിരുന്നു.

ശബരിമല വഴിപാടിനെ കുറിച്ച് പ്രതികരിച്ച് മോഹൻലാൽ

മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചത് ഏറെ പ്രശംസിക്ക പെടുകയും അതെ സമയം ഏറെ അഭ്യൂഹങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോളിതാ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. തമ്മിൽ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരാം ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി സഹോദരനാണെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

മമ്മൂട്ടി തന്റെ സഹോദരനും ഏറെഅടുത്ത സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ് അതിൽ എന്താണ് തെറ്റ്

മമ്മൂട്ടി തന്റെ സഹോദരനും ഏറ്റവും അടുത്ത സുഹൃത്തുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും താരം പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ശബരിമലയില്‍ എത്തിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് എമ്പുരാന്‍. ചിത്രം വ്യാഴാഴ്ച റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. Mohanlal Calls Sabarimala Offering For Mammootty