ഈ വെള്ളം മാത്രം മതി.!! വീടിൻ്റെ പരിസരത്ത് ഒരു കൊതുക് പോലും ബാക്കിയാവില്ല.. | Mosquito Repellent Tip Using BayLeaves

Mosquito Repellent Tip Using BayLeaves : മഴക്കാലം തുടങ്ങിയാൽ എല്ലാ വീടുകളിലും ഉണ്ടാകാറുള്ള പ്രശ്നമാണ് കൊതുക് ശല്യം. അതിനായി കടകളിൽ നിന്നും ലഭിക്കുന്ന കൊതുകുതിരി വാങ്ങി ഉപയോഗിക്കുന്നതും അത്ര സുരക്ഷിതമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കൊതുകിനെ തുരത്താനായി ചെയ്തെടുക്കാവുന്ന ചില മാർഗങ്ങൾ

വിശദമായി മനസ്സിലാക്കാം. വ്യത്യസ്ത രീതികളിലൂടെ കൊതുകിനെ തുരത്താനായി സാധിക്കും. ഇതിൽ ആദ്യത്തെ രീതിയിൽ ആവശ്യമായിട്ടുള്ള സാധനങ്ങൾ കർപ്പൂരം 10 മുതൽ 15 എണ്ണം, ഇലമംഗലത്തിന്റെ ഇല നാല് മുതൽ അഞ്ച് എണ്ണം, വേപ്പെണ്ണ രണ്ടു മുതൽ മൂന്നു തുള്ളി വരെ ഇത്രയുമാണ്. ഇതിൽ കർപ്പൂരം നന്നായി പൊടിച്ചെടുത്ത് ഇലമംഗലത്തിന്റെ ഇലക്ക് മുകളിൽ ഇട്ടുകൊടുക്കുക. അതിലേക്ക് വേപ്പെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം

കത്തിച്ചു കൊടുക്കുകയാണെങ്കിൽ ഇതിൽ നിന്നും ഉണ്ടാകുന്ന ഗന്ധം കാരണം കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. മറ്റൊരു രീതി ഇലമംഗലത്തിന്റെ ഇല, അഞ്ചു മുതൽ പത്തെണ്ണം ഗ്രാമ്പൂ, ഉള്ളി തൊലി, കർപ്പൂരം എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ആവശ്യമുള്ള സമയത്ത് മാത്രം അതിലേക്ക് വേപ്പെണ്ണ കൂടി ചേർത്ത് തിരിയിട്ട് കത്തിക്കുന്ന രീതിയാണ്. ഇങ്ങനെ ചെയ്യുമ്പോഴും കൊതുക് ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കും.

കർട്ടൻ പോലുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന കൊതുക് ശല്യം ഒഴിവാക്കാനായി ഒരു പാത്രത്തിലേക്ക് പൊടിച്ചു വെച്ച കർപ്പൂരം, വേപ്പെണ്ണ, വെള്ളം, വിനാഗിരി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി എല്ലാ ഭാഗങ്ങളിലും സ്പ്രേ ചെയ്ത് നൽകിയാൽ മതിയാകും. വീട്ടിലെ കൊതുക് ശല്യം ഒഴിവാക്കാനായി ഇത്തരം രീതികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks

Read Also : പല്ലിയെ ഓടിക്കാൻ ഒരു അത്ഭുത മരുന്ന്.!! ചക്കക്കുരു കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.. ഒറ്റ പല്ലിപോലും വീട്ടിൽ വരില്ല.!!