
ഒരുരൂപ ചിലവില്ലാതെ തുടക്കക്കാരുടെ പത്തുമണി ചെടിവരെ പൂക്കൾ കൊണ്ട് നിറയും; ഒരു കിടിലൻ വളം ഇതാ..!! | Moss Rose Plant Tip Using Fertilizer
Moss Rose Plant Tip Using Fertilizer : പൂന്തോട്ടങ്ങൾ സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പത്തുമണി ചെടികൾ. പത്തുമണി ചെടികൾ പൂക്കൾകൊണ്ട് നിറയാനും മനോഹരമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് വിശദമായി പരിചയപ്പെടാം. എല്ലാ ചെടികളുടെയും അടിസ്ഥാനം എന്ന് പറയുന്നത് പോർട്ടിംഗ് മിക്സുകൾ ആണെന്ന് എല്ലാവർക്കും തന്നെ അറിയാം. ഇതിനായി മണ്ണ് തിരഞ്ഞെടുക്കുമ്പോൾ മുൻഭാഗത്തെ മണ്ണ് ആയിരിക്കണം എടുക്കേണ്ടത്.
മാത്രവുമല്ല എടുക്കുന്ന മണ്ണ് നല്ലതുപോലെ പൊടിഞ്ഞു അത് ആയിരിക്കണം. വേണമെങ്കിൽ നമുക്ക് കുറച്ചു ചാണക പൊടിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വിറക് കത്തിച്ച ചാരം ഒരു നുള്ളു കൂടി ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. അങ്ങനെ ചേർത്ത് കൊടുക്കുന്നതിലൂടെ പി എച്ച് ലെവൽ നിലനിർത്താൻ സഹായിക്കുന്നു. പോർട്ടിന് ഉള്ളിലേക്ക് നിറയ്ക്കുന്നതിന് മുമ്പായി വെള്ളം വാർന്നു പോകാൻ ആയി ഹോളുകൾ ഇടേണ്ടത് അത്യാവശ്യമാണ്.
മാത്രവുമല്ല ഗാർഡനിംഗ് സോയിൽ ആയി മിക്സ് തയ്യാറാക്കുമ്പോൾ നനഞ്ഞ മണ്ണ് എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പത്തുമണി ചെടിയുടെ തണ്ടുകൾ എടുത്ത് മണ്ണിലേക്ക് കുത്തി കൊടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അടുത്തതായി വെള്ളം നനയ്ക്കുമ്പോൾ ശക്തിയായി ഒഴിക്കാതെ സ്റ്റേ ചെയ്തു കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. പത്തുദിവസം ശേഷമായിരിക്കണം നമ്മുടെ വളപ്രയോഗം നടത്തേണ്ടത്.
വളം തയ്യാറാക്കാനായി ഒരു ലിറ്റർ കഞ്ഞിവെള്ളം എടുത്ത് അതിലേക്ക് ഒരു പിടി പച്ചച്ചാണകമോ ഉണക്ക ചാണകം ചേർത്ത് മൂന്നുദിവസം മാറ്റിവയ്ക്കുക. അതിനുശേഷം 10 ദിവസം 10 ദിവസം കൂടുമ്പോൾ ഈ ഒരു വളം ചുവട്ടിൽ ആയി ഒഴിച്ചു കൊടുക്കുക. ചാണകത്തിന് പകരം കടലപ്പിണ്ണാക്ക് ചേർത്തു കൊടുത്താൽ മതിയാകും.മുകളിൽ പറഞ്ഞ ടിപ്പുകൾ ശ്രദ്ധിക്കുകയാണെങ്കിൽ ഏതൊരാൾക്കും മനോഹരമായ രീതിയിൽ പത്തുമണി ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും.Moss Rose Plant Tip Using Fertilizer Credit : MALANAD WAYANAD