മുളക് തിരുമ്മിയത്; ഒരു പറ ചോറുണ്ണാൻ ഇത് മാത്രം മതി.!! വായിൽ കപ്പലോടും രുചിയിൽ ഒരു കില്ലാടി ചമ്മന്തി.. | Mulaku Thirummiyathu Recipe

Mulaku Thirummiyathu Recipe : വായിൽ കപ്പലോടുന്ന രുചിയുമായി ഒരു കില്ലാടി ചമ്മന്തി ഉണ്ടാക്കിയാലോ. ഒരു കലം ചോറ് തികയാതെ വരും.. പണ്ടുകാലങ്ങളിൽ അമ്മമാരുടെ അടുക്കള തോഴൻ ആയിരുന്നു ഈ ചമ്മന്തി. ഞൊടിയിടയിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ചമ്മന്തിക്ക് പേരുകൾ പലതാണ്. മുളക് തിരുമ്മിയത്, ചുട്ടരച്ച ചമ്മന്തി, മുളക് ചമ്മന്തി അങ്ങനെ നീണ്ടു കിടക്കുന്നു.ഇന്നും എല്ലാവരുടെയും ചോറു പാത്രത്തിലെ ഈ മിന്നും താരത്തിനെനമുക്ക് ഒന്ന് ഉണ്ടാക്കിയാലോ.

Ingrediants

  • Green chilly
  • Shallots
  • Tamarind
  • Salt
  • Coconut Oil

How To Make Mulaku Thirummiyathu

വളരെ കുറച്ചു മാത്രം ചേരുവകൾ ചേർത്ത് കുറച്ചു സമയം കൊണ്ട് തന്നെ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി അത്യാവശ്യം വലിപ്പമുള്ള 3 പച്ചമുളക്,പന്ത്രണ്ടോളം ചുവന്നുള്ളി, കുറച്ച് പുളി, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ ഇത്രയും മാത്രമേ ആവശ്യമുള്ളൂ. ഇനി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് മൂന്ന് പച്ചമുളക്, പന്ത്രണ്ടോളം ചുവന്നുള്ളി തൊലി കളഞ്ഞത്, പുളി കുരു കളഞ്ഞത്, ഉപ്പ് ഇവ ചേർത്ത് കൈ കൊണ്ടോ സ്പൂണ് കൊണ്ടോ നന്നായി യോജിപ്പിക്കുക. പച്ചമുളകും ഉള്ളിയും പുളിയും ചതച്ചത് പോലെ ആകുന്നത് വരെ നന്നായി ഇളക്കുക.

ചേരുവകൾ മൂന്നും ഒന്നായി ചേർന്നത് പോലെ ആകണം.അമ്മിയിൽ അരച്ചാൽ ചമ്മന്തിയുടെ തനതായ രുചി അരിയാൻ പറ്റും. ഉപ്പ് പാകത്തിന് ആവശ്യമെങ്കിൽ വീണ്ടും ചേർക്കുക. ഇതിലേക്ക് കുറച്ചു മാത്രം വെളിച്ചെണ്ണ ഒഴിച്ചുകൊടുത്താൽ മുളക് തിരുമ്മിയത് തയ്യാർ. ഇനി വയറു നിറച്ച ചോറു തിന്നോളൂ. കഞ്ഞിയുടെ കൂടെയും ചിലർ ഈ ചമ്മന്തി കഴിക്കാറുണ്ട്. മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ച് അതിനു നടുവിൽ മുളക് തിരുമ്മിയ ചമ്മന്തി വെച്ച് കഴിക്കാനും ആളുകൾക്ക് ഇഷ്ടമാണ്. ചായ പലഹാരത്തിനു കൂടെയും ഈ ചമ്മന്തി കഴിക്കാം.കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. Mulaku Thirummiyathu Recipe Credit : The Real Wayanadan

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)