ന്റെ ഈശ്വരാ.!! ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ശെരിക്കും ഒന്ന് പകച്ചു പോകും.!! വേഗം ഇതൊന്നു കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. | Naranga Paste Cleaning Tricks

Naranga Paste Cleaning Tricks : നമ്മുടെയെല്ലാം വീടുകളിൽ ക്‌ളാവ് പിടച്ചു കിടക്കുന്ന ഓട്ട് പാത്രങ്ങളും, നിലവിളക്കുമെല്ലാം ഉണ്ടായിരിക്കും. വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും അത് ഉപേക്ഷിച്ച് പുതിയവ വാങ്ങുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ ഓട്ടിൽ നിർമ്മിച്ച നിലവിളക്ക് എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഓട്ടുവിളക്ക് വൃത്തിയാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ടീസ്പൂൺ അളവിൽ ഉപ്പ്, ഒരു നാരങ്ങയുടെ പകുതി, അല്പം ടൂത്ത് പേസ്റ്റ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ വൃത്തിയാക്കാൻ ആവശ്യമായ നിലവിളക്ക് എടുത്ത് വയ്ക്കുക. ഒരു കാരണവശാലും മറ്റ് രീതികളിൽ ക്ലീൻ ചെയ്യുന്നതുപോലെ വെള്ളമൊഴിച്ച് നിലവിളക്ക് ആദ്യം തന്നെ കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശേഷം അല്പം ഉപ്പ് എടുത്ത് വിളക്കിന് ചുറ്റും നല്ലതുപോലെ വിതറി കൊടുക്കുക. നാരങ്ങയുടെ കഷ്ണത്തിലേക്ക് അല്പം ടൂത്ത് പേസ്റ്റ് ആക്കിയ ശേഷം അത് ഉപയോഗിച്ച് ഉപ്പിട്ട ഭാഗങ്ങളിൽ ഉരച്ച് കൊടുക്കുക. വിളക്കിന്റെ ഏതെല്ലാം ഭാഗങ്ങളിലാണോ ക്‌ളാവ് ഉള്ളത് ആ ഭാഗങ്ങളിൽ എല്ലാം ഈ ഒരു രീതിയിൽ നല്ലതുപോലെ ഉരച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒന്നുകൂടി കഴുകി ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് വിളക്കിന്റെ ക്ലാവ് പിടിച്ച

ഭാഗങ്ങളെല്ലാം ഉരച്ച് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സോപ്പ് ഉപയോഗിക്കാതെ തന്നെ വിളക്ക് എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. കാലങ്ങളായി പഴകി വൃത്തിയാക്കാതെ ഇട്ടിട്ടുള്ള ഓട്ടുപാത്രങ്ങളും, ഓട്ടിന്റെ നിലവിളക്കുമെല്ലാം ഈ ഒരു രീതിയിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. കൂടാതെ കടകളിൽ നിന്നും പൈസ കൊടുത്ത് കെമിക്കൽ അടങ്ങിയ സാധനങ്ങൾ വാങ്ങി വിളക്കിൽ ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Naranga Paste Cleaning Tricks credit : Grandmother Tips