ഇനി ഹെയർ ഡൈ വേണ്ടാ.!! നരച്ച മുടി വെറും 2 മിനിറ്റിൽ കറുപ്പിക്കാം ഒറ്റ തവണ കൊണ്ട് തന്നെ കട്ട കറുപ്പവാൻ അത്ഭുതകൂട്ട്.!! | Natural Hair Dye At Home
Natural Hair Dye At Home : പ്രായഭേദമന്യേ ഇന്ന് എല്ലാ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഡൈ,ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ നര പടരുകയും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ അതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഹെന്നയുടെ കൂട്ട് അറിഞ്ഞിരിക്കാം.
ഈയൊരു ഹെന്നക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം കരിഞ്ചീരകമേണ്. ഇത് കടയിൽ നിന്നും വാങ്ങി ഒരു പ്ലാസ്റ്റിക് ബോട്ടിലിട്ട് സൂക്ഷിക്കാവുന്നതാണ്. അതിൽ നിന്നും ഒരു ടീസ്പൂൺ കരിംജീരകം മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഈയൊരു കരിംജീരകപ്പൊടി ഇട്ട് കൊടുക്കേണ്ടത് വെളിച്ചെണ്ണയിലേക്കാണ്. ഓരോരുത്തരുടെയും മുടിയുടെ ആവശ്യത്തിന് അനുസരിച്ചാണ് വെളിച്ചെണ്ണ എടുക്കേണ്ടത്.
കുറഞ്ഞത് ഒരു നാല് ടേബിൾ സ്പൂൺ എണ്ണയെങ്കിലും ആവശ്യമായി വരും. കരിഞ്ചീരകം പൊടിച്ചത് എണ്ണയിലേക്ക് ഇട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഹെന്ന പൊടി, ഒരു ടീസ്പൂൺ നീലയമരിയുടെ പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം അടുപ്പത്ത് ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ചൂടാകുമ്പോൾ ഉണ്ടാക്കിവെച്ച മിശ്രിതം അതിലേക്ക് ഇറക്കി വയ്ക്കുക. ഈയൊരു പാത്രത്തിലേക്ക് വെള്ളം കയറാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എണ്ണ ചെറുതായി ചൂടായി തുടങ്ങുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് തലയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്.ശരിയായ ഫലം ലഭിക്കാനായി കുറഞ്ഞത് മൂന്നുമാസമെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഒരു ഹെന്നക്കൂട്ട് ഉപയോഗിക്കണം. തല നല്ലതുപോലെ നരച്ച ആളുകൾ ആണെങ്കിൽ ദിവസവും ഉപയോഗിച്ചാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malus tailoring class in Sharjah