ഇത് ഒരു സ്പൂൺ മുടിയിൽ തേക്കൂ.. തൈര് ഉണ്ടെങ്കിൽ മിനിറ്റുകൾ കൊണ്ട് മുടി കട്ടകറുപ്പാകും.!! അകാലനര വരില്ല; മുടി തഴച്ച് വളരും.!! | Natural Hair Dye Using Curd

Natural Hair Dye Using Curd : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നര കണ്ടു തുടങ്ങുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഒന്നോ രണ്ടോ നരച്ച മുടി തലയിൽ കണ്ടു തുടങ്ങുമ്പോഴേക്കും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് ഇത്തരക്കാരിൽ കൂടുതൽ പേരും. തുടർച്ചയായുള്ള കെമിക്കൽ ഹെയർ ഡൈകളുടെ ഉപയോഗം പലപ്പോഴും മറ്റ് രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന്

കാരണമാകും. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു നാച്ചുറൽ ഹെയർ ഡൈ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ആവണക്കെണ്ണ ഒരു ടീസ്പൂൺ, കാപ്പിപ്പൊടി ഒരു ടേബിൾ സ്പൂൺ, തൈര് കാൽകപ്പ്, നീലയമരിയുടെ പൊടി രണ്ട് ടീസ്പൂൺ ഇത്രയും

സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടിയെടുത്ത് അതിലേക്ക് എടുത്തുവച്ച ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കാപ്പിപ്പൊടിയും തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം അതിലേക്ക് എടുത്തുവെച്ച നീലയമരിയുടെ പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.

തലയ്ക്ക് തണുപ്പ് നൽകുന്ന വസ്തുക്കളാണ് ഇതിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ തലനീരിറക്കം ഉള്ളവർ വളരെ കുറച്ചു സമയം മാത്രം ഈ ഒരു ഹെയർ പാക്ക് ഇട്ടശേഷം കഴുകി കളയാനായി ശ്രദ്ധിക്കണം. അത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് കുറച്ചധികം നേരം ഇട്ടശേഷം കഴുകി കഴിഞ്ഞാലും മതിയാകും. തുടർച്ചയായി കുറച്ചുദിവസം ഈയൊരു ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ നരയുടെ പ്രശ്നം ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Vichus Vlogs