ഒറ്റ യൂസിൽ മുടി കൊഴിച്ചിലും താരനും മാറി കട്ടകറുപ്പിൽ മുടി വളരാൻ കറിവേപ്പില മതി.!! ഒരു ചെലവും ഇല്ലാതെ മുടി കരുത്തോടെ വളരും.. | Natural Hair Dye Using Curry Leaves

Natural Hair Dye Using Curry Leaves : മുടി നല്ല നീളത്തോടെ തഴച്ച് വളരാൻ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. മുടി നല്ല നീളത്തിലും കട്ടിയോടെയും തഴച്ച് വളരാൻ ഏറ്റവും അനുയോജ്യമായ ഒരു ഹെയർ പാക്ക് പരിചയപ്പെടാം. ഈ ഹെയർ പാക്ക് ഉപയോഗിച്ചതിന് ശേഷമുള്ള ഓരോ ആഴ്ച്ചയും നിങ്ങൾക്ക് നിങ്ങളുടെ മുടി വളരുന്നതായി കാണാം. നല്ല അടിപൊളി റിസൾട്ട് ലഭിക്കുന്ന ഈ ഹെയർ പാക്ക് തയ്യാറാക്കാം. ഈ ഹെയർ പാക്കിന്റെ പ്രധാന ചേരുവ കറിവേപ്പിലയാണ്.

മാർക്കറ്റുകളിൽ നിന്നും വളരെ തുച്ഛമായ വിലക്ക് ലഭിക്കുന്ന ഒരുപാട് കെമിക്കലുകളടങ്ങിയ കറിവേപ്പില നൂറ് ശതമാനം റിസൾട്ട് തരണമെന്നില്ല. നമ്മുടെ വീട്ടിലോ പരിസരങ്ങളിലോ വളർന്ന കറിവേപ്പില എടുക്കുന്നതാണ് ഉചിതം. കറിവേപ്പില കൊണ്ട് തയ്യറാക്കിയെടുക്കുന്ന ഈയൊരു ഹെയർ പാക്ക് ആഴ്ചയിൽ ഒരു തവണ ഉപയോഗിച്ചാൽ തന്നെ ഉഗ്രൻ റിസൾട്ട് ലഭിക്കും. മുടി കൊഴിച്ചിൽ തടയാനും കൊഴിഞ്ഞ ഓരോ മുടിയും

തിഴച്ചു വളർന്ന് വരാനും മുടി നല്ല കട്ടിയോടെ വളരാനും സഹായിക്കുന്ന ഒരു ഹെയർ പാക്കാണിത്. നമ്മൾ ചെറുപ്പം മുതൽ തലമുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന നിരവധി സാധനങ്ങളിൽ ഒരു ചേരുവയാണ് കറിവേപ്പില. അതുകൊണ്ട് തന്നെ ഈ ഹെയർ പാക്ക് കൊണ്ട് എത്ര കാലങ്ങളായിട്ട് വളരാതിരിക്കുന്ന തലമുടിയും തഴച്ച് വളരാൻ സഹായിക്കും. ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ഒരു

പാത്രത്തിലേക്ക് 80 ml ഉലുവയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കുതിരാൻ വയ്ക്കുക. ഉലുവ കുതിരാൻ വയ്ക്കുന്നതിന് മുൻപോ കുതിർന്നതിന് ശേഷമോ ഉലുവ കഴുകിയെടുക്കാവുന്നതാണ്. ശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് പിടി കറിവേപ്പിലയിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് ഒട്ടും ബലം പ്രയോഗിക്കാതെ കഴുകിയെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് കുറച്ച് കുറച്ചായി കറിവേപ്പില ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഏറ്റവും അവസാന ഘട്ടം അരയ്ക്കുമ്പോൾ കറിവേപ്പിലയുടെ കൂടെ ഉലുവയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മുടി തഴച്ച് വളരാൻ ഈ ഹെയർ പാക്ക് നിങ്ങളും പരീക്ഷിച്ച് നോക്കൂ. credit : SivaAnoop