ചെമ്പരത്തിപ്പൂവ് ഉണ്ടെങ്കിൽ എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം!! ഇനി ഒരിക്കലും ഡൈ കൈ കൊണ്ട് തൊടില്ല.. | Natural Hibiscus Hair Dye Making

Natural Hibiscus Hair Dye Making : നമ്മുടെ വീട്ടുമുറ്റങ്ങളിലും തൊടികളിലുമെല്ലാം കാര്യമായ ശ്രദ്ധയൊന്നും ലഭിക്കാതെ വളർന്നു നിൽക്കുന്ന ഒരു നാടൻ സസ്യമാണ് ചെമ്പരത്തി. പണ്ടുകാലം മുതലെ ഇതിന്റെ ഇലയും പൂവുമെല്ലാം മുടി സംരക്ഷണത്തിന് ഏറെ പ്രചാരത്തിലുള്ളതാണ്. എന്നാൽ ഇന്ന് ചെമ്പരത്തിപ്പൂവ് മിക്ക വീട്ടുമുറ്റങ്ങളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.

ഏറെ ഗുണങ്ങളുള്ള ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് ഇവിടെ നമ്മൾ ഒരു അടിപൊളി സൂത്രമാണ് ചെയ്യാൻ പോവുന്നത്. നരച്ച മുടി നിങ്ങളുടെയെല്ലാം വില്ലനല്ലേ… പ്രായഭേദമന്യേ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണിത്. നരച്ച തലമുടി മറക്കുന്നതിനായി നമ്മൾ ധാരാളം കെമിക്കലുകൾ നിറഞ്ഞ വസ്തുക്കൾ വാങ്ങി തലയിൽ പുരട്ടാറുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും തന്നെ വളരെ ദോഷകരമാണ്.

എന്നാൽ നിങ്ങളുടെ എത്ര നരച്ച മുടിയും കറുപ്പിക്കാനുള്ള തികച്ചും നാച്ചുറലായ യാതൊരു കെമിക്കലുകളും ഇല്ലാത്ത ഒരു ഹെയർ പാക്കാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്.അതിനായി ആദ്യമൊരു പാനെടുത്ത് അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. നമുക്ക് എത്രത്തോളം ആവശ്യമുണ്ടോ അതനുസരിച്ച് അളവിൽ മാറ്റം വരുത്താവുന്നതാണ്. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തേയിലപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഈ വെള്ളം നല്ലപോലെ ഒന്ന് തിളപ്പിച്ചെടുക്കണം. നല്ലപോലെ തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്ത്

തണുപ്പിക്കാനായി വെക്കുക. തണുത്ത ശേഷം തേയില വെള്ളം ഒരു അരിപ്പ ഉപയോഗിച്ച് നല്ല പോലെ അരിച്ചെടുക്കുക. ഇതിന്റെ വെള്ളം മാത്രമേ നമുക്ക് ആവശ്യമുളളൂ. ഇവിടെ നമ്മൾ ഹെയർ പാക്ക് ഉണ്ടാക്കാനായി ചെമ്പരത്തിപ്പൂവും പനിക്കൂർക്കൽ ഇലയും കറിവേപ്പിലയുമാണ് എടുക്കുന്നത്. ഇവയെല്ലാം നല്ലപോലെ ഒന്ന് കഴുകിയെടുക്കണം. തലമുടി സംരക്ഷണത്തിനായുള്ള ഈ ഹെയർ പാക്ക് ഉണ്ടക്കുന്നതിന്റെ കൂടുതൽ അറിവിനായി വീഡിയോ കാണുക. Video Credit : SN beauty vlogs