കരിംജീരകവും ചെമ്പരത്തിപ്പൂവും മാത്രം മതി.!! കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ കറുപ്പിക്കാം; ഇനി മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye Using Black Seeds

Natural Long Lasting Hair Dye Using Black Seeds : മുടികൊഴിച്ചിൽ, താരൻ, അകാലനര പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ ഉണ്ടാകും. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാംപൂ, അല്ലെങ്കിൽ ഹെയർപാക്കുകൾ വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. തുടക്കത്തിൽ ചെറിയ രീതിയിലുള്ള മാറ്റം മുടിയിൽ കാണാൻ സാധിക്കുമെങ്കിലും പിന്നീട് ഇവ മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ യാതൊരു കെമിക്കലും ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കരിംജീരകം, ചെമ്പരത്തി പൂവ്, തേയില ഇട്ട് തിളപ്പിച്ച് വറ്റിച്ചെടുത്ത വെള്ളം, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടിയിലേക്ക് കരിംജീരകം ഇട്ട് നല്ലതുപോലെ വറുത്തെടുത്ത് ചൂടാറാനായി മാറ്റിവയ്ക്കുക.

ചൂടെല്ലാം പോയി കഴിയുമ്പോൾ കരിംജീരകം മിക്സിയുടെ ജാറിൽ ഇട്ട് തരിയില്ലാതെ പൊടിച്ചെടുക്കുക. അതിനുശേഷം 10 മുതൽ 12 എണ്ണം വരെ ചെമ്പരത്തിപ്പൂ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാൻ കട്ടൻ ചായയുടെ വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. ഈയൊരു കൂട്ട് തയ്യാറാക്കിയ ശേഷം മാറ്റിവെക്കാവുന്നതാണ്. അടുത്തതായി അടികട്ടിയുള്ള ഒരു ചീനച്ചട്ടി എടുക്കുക. അതിലേക്ക് പൊടിച്ചുവെച്ച കരിംജീരകം, നെല്ലിക്ക പൊടി, മൈലാഞ്ചിയുടെ പൊടി എന്നിവ ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്യുക. അരച്ചുവെച്ച ചെമ്പരത്തിയുടെ നീര് കുറേശ്ശെയായി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ഹെയർ പാക്ക് ഒരു ദിവസം രാത്രി മുഴുവൻ ചീനച്ചട്ടിയിൽ അടച്ചുവെച്ച് സൂക്ഷിക്കുക. പിറ്റേദിവസം മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. കുറച്ചു സമയം കഴിഞ്ഞാൽ കഴുകി കളയുകയും ചെയ്യാം. ഈയൊരു രീതി തലയിൽ ചെയ്തു നോക്കുന്നത് വഴി മുടിയുടെ വളർച്ച കൂടുകയും നര ഇല്ലാതാക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Vichus Vlogs