ഞാനേ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു;ബാലാമണി വീണ്ടും അമ്പലനടയിലേക്ക്.!! നവ്യാനായരുടെ പുതിയ ചിത്രങ്ങൾക്ക് ആശംസകൾ നേർന്ന് ആരാധകർ.|Navya Nair at Parashinikadavu

Navya Nair at Parashinikadavu : ഒരു തെന്നിന്ത്യൻ ചലച്ചിത്ര നായികയാണ് നവ്യാനായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യാനായർ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരി ആകുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ് ആദ്യ ചിത്രത്തിലെ തന്നെ അരങ്ങേറ്റം.

ഈ ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് സിനിമ ലോകത്തേക്കുള്ള വലിയ ചുവടുവെപ്പായി മാറുകയും ചെയ്തു. മഴത്തുള്ളി കിലുക്കം കുഞ്ഞിക്കൂനൻ കല്യാണരാമൻ പാണ്ടിപ്പട ഗ്രാമഫോൺ പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിലും താരം ദിലീപിനൊപ്പം വേഷമിട്ടു. മലയാളത്തിൽ കൂടാതെ തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ താരത്തിന്റെ അരങ്ങേറ്റം. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ആടും കൂത്ത് തമിഴ് ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു.

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് താരം പരിഗണിക്കപ്പെട്ടിട്ടുണ്ട്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം 2022 ൽ ഒരുത്തി എന്ന ചിത്രത്തിലൂടെ മിനിസ്ക്രീനിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.നല്ലൊരു കൃഷ്ണഭക്തയാണ് നവ്യ നായർ. കുട്ടിക്കാലം മുതൽ തന്നെ ഒരു ഭക്തി നവ്യയ്ക്കുള്ളിൽ ഉണ്ട്. അതിനുള്ള കാരണം അമ്മ തന്നെയാണെന്ന് ഇതിനു മുൻപ് താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന

പുതിയ ചിത്രമാണ് വൈറലാകുന്നത്. ചെറുപ്പം മുതൽ തന്നെ അമ്പലങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ് നവ്യ. അതുകൊണ്ടുതന്നെ പുതിയ ചിത്രം ഒരു അമ്പലനടയിൽ നിന്നുള്ളതാണ്. കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ അമ്പലനടയിൽ നിന്നെടുത്ത താരത്തിന്റെ ചിത്രമാണ് തന്റെ ഔദ്യോഗിക പേജിലൂടെ നവ്യ പങ്കു വച്ചിരിക്കുന്നത്.”wanna go again kinda place…the ambalam lover me” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Rate this post