നവ്യക്ക് അനിയൻ കൊടുത്ത പണി കണ്ടോ ? നിമിഷങ്ങൾകൊണ്ട് വൈറലായി വീഡിയോ.!! വീഡിയോയ്ക്ക് കമന്റ്കളുടെ പെരുമഴ |Navya nair sleeping in car

Navya nair sleeping in car: വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ താരമാണ് നവ്യാനായർ. മലയാളം, തമിഴ്, കന്നട സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇഷ്ടം, നന്ദനം എന്നീ മലയാളചിത്രങ്ങളിലൂടെയാണ് നായിക ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികൾ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. മഴത്തുള്ളിക്കിലുക്കം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ,

ചതുരംഗം, വെള്ളിത്തിര, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, കിച്ചാമണി എംബിഎ, ബനാറസ് എന്നിങ്ങനെ നിരവധി മലയാളസിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. വിവാഹത്തിനുശേഷം താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് ഒരുത്തി എന്ന സിനിമയിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. താനിനി വീണ്ടും അഭിനയ രംഗത്തും സ്റ്റേജ് ഷോകളിലും

navya nair 1

സജീവമാകാൻ തന്നെയാണ് തീരുമാനം എന്നും താരം പറഞ്ഞിരുന്നു. 2010ലാണ് നവ്യനായർ വിവാഹിതയാകുന്നത്. ശരത് എസ് മേനോനാണ് ഭർത്താവ്. ഇരുവർക്കും ഒരു മകനാണ് സായി. സിനിമാരംഗത്ത് അത്ര തന്നെ സജീവമല്ലെങ്കിലും താരം തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. മകൻ സായിയോടൊപ്പം ഉള്ള നിരവധി വീഡിയോകൾ ഇതിനോടകംതന്നെ ഇൻസ്റ്റഗ്രാമിൽ താരം

പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് പങ്കുവെച്ചിരിക്കുന്നത് നവ്യയുടെ അനിയൻ രാഹുൽ ആണ്. നവ്യയും മകനും രാഹുലും ചേർന്ന് കാറിൽ യാത്ര ചെയ്യുമ്പോൾ നവ്യ ഉറങ്ങുന്ന വീഡിയോയാണിത്.. “ചേച്ചി ചിരിക്കുകയാണ് എന്നാണ് വിചാരിക്കുന്നത്.. എന്നാൽ അങ്ങനെ അല്ല മറിച്ച് ഉറങ്ങുകയാണ്. ” എന്ന് വീഡിയോയിൽ അനിയൻ രാഹുൽ പറയുന്നു. യാത്രയ്ക്കിടെ കൂളിംഗ് ഗ്ലാസ് ധരിച്ച് സ്റ്റൈലായി ഉറങ്ങുന്ന ചേച്ചിക്ക് ഒരു കിടിലൻ പണി കൊടുത്തതാണ് അനിയൻ. വീട് എത്തി എന്ന് പറഞ്ഞ താരത്തെ തട്ടിയുണർത്തുന്നു.. വീഡിയോ എടുക്കുന്നത് കണ്ടു നവ്യാ ഫോൺ തട്ടി മാറ്റുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്.