പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ; വീഡിയോ ശ്രദ്ദേയമാകുന്നു…!! | Nazriya Nazim Got New Car

Nazriya Nazim Got New Car : ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ഫഹദും നസ്രിയയും. പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. മെഴ്‌സിഡീസ് ബെൻസിൻ്റെ എഎംജി ജി63 മോഡലാണ് ഇവർ സ്വന്തമാക്കിയത്. ഒരു മൂന്നുമാസം മുന്പാണ് ഇരുവരും നാലു കോടി വിലയുടെ ഒരു വാഹനം സ്വന്തമാക്കിയത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ സെലിബ്രിറ്റികളിലുള്ള ബെൻസിന്റെ AMG G63 മോഡൽ ആണ് ഇവർ ഇപ്പോൾ സ്വന്തമാക്കിയത്.

പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ

4.6കോടിയാണ് വാഹനത്തിൻ്റെ വില. മെഴ്സിഡീസ് ബെൻസിൻ്റെ കൊച്ചിയിലെ ഡീലർഷിപ്പിൽ എത്തിയാണ് താരങ്ങൾ വാഹനം സ്വന്തമാക്കിയത്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സീഡിയമാക്കുന്നത്. മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതികൾ ആണ് നസ്രിയയും ഫഹദും. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആ പ്രണയം പിനീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

വീഡിയോ ശ്രദ്ദേയമാകുന്നു

വർഷങ്ങളേറെയായി ഇരുവരും വിവാഹിതരായിട്ട്. വിവാഹ ശേഷം നസ്രിയ കരിയർ ബ്രേക്ക് എടുത്തിരുന്നു. എന്നാൽ ഫഹദ് ഇപ്പോൾ സിനിമയിൽ നിയോരാ സാന്നിധ്യമാണ്. എന്നാൽ നസ്രിയ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ഇതിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും നസ്രിയക്ക് ലഭിച്ചു.

നാല് വർഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. ബേസിൽ ജോസഫ് ആയിരുന്നു സിനിമയിലെ നായകൻ. സൂക്ഷ്മ ദർശിനിയാണ് നസ്രിയയുടേതായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. നിലവിൽ കോടികൾ ആണ് ഇരുവരുടെയും ശമ്പളം. ആസ്തിയുടെ കാര്യത്തിലും രണ്ടുപേരും പുറകിലല്ല. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. Nazriya Nazim Got New Car